ആദ്യം മോശമായി സംസാരിച്ചു!! പിന്നീട് പീഡനം, സംവിധായകനെതിരെ ആരോപണവുമായി സഹപ്രവർത്തക
ബോളിവുഡ് നടൻ നാന പടേക്കാറിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം മീടൂ ആരോപണം ഉന്നയിച്ചത്.
പോയ വർഷം ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനമുണ്ടാക്കി സംഭവമായിരുന്നു മീടൂ മൂവ്മെന്റ്. ഹോളിവുഡിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് ബോളിവുഡിലും ഇന്ത്യൻ സിനിമയിലുമെല്ലാം മീടൂ ക്യാംപെയ്ൻ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. വർഷങ്ങളായി സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന മോശ അനുഭവമാണ് മീടൂവിലൂടെ വെളിപ്പെടുത്തിയത്.

ബോളിവുഡ് നടൻ നാന പടേക്കാറിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം മീടൂ ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ പഴയ-പുതിയ തലമുറയിലെ താരങ്ങൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഞെട്ടിപ്പിക്കുന്നവെളിപ്പെടുത്തലുകളാണ് പല താരങ്ങൾക്കുമെതിരെ ക്യാംപെയ്നിലൂടെ കേട്ടത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥിതിഗതികൾ ശാന്തമായിരുന്നു. പുതുവർഷത്തിൽ വീണ്ടും മീടൂ മൂവ്മെന്റ് സജീവമാകുകയാണ്. സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ സംവിധായകൻ രാജ് കുമാർ ഹരിയാനയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഹഫിങ്ടൺ പോസ്റ്ററാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2018 സെപ്റ്റംബറിൽ
ബോളിവുജഡിലെ പ്രമുഖ നടൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവെന്ന ചിത്രത്തിൽ രാജ്കുമാറിനോടൊപ്പം പ്രവർത്തിച്ച സ്ത്രീയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2018 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരാനുഭവമാണ് ഹഫിങ്ടൺ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ വിധു വിനോദ് ചോപ്രയ്ക്കും , സിനിമ നിരൂപക അനുപമ ചോപ്രേ. തിരക്കഥകൃത്തായ അഭിജിത്ത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചേപ്രേ എന്നിവർക്ക് 2018 നവംബർ 3 തീയതി ഇതിനെ കുറിച്ച് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു.

ആദ്യം സംസാരം പിന്നെ പീഡനം
2018 ഏപ്രിൽ 9 നാണ് ഇയാൾ തന്നോട് ലൈംഗിക ചുവ കലർന്ന രീതിയിൽ സംസാരിച്ചു. പിന്നീട് അന്ന് രാത്രി തന്നെ വീട്ടിലെ ഓഫിസിൽവെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആ രാത്രിയ്ക്ക് ശേഷമുള്ള ഒരു ആറു മാസം താൻ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്നും ഇവർ മെയിൽ പറയുന്നുണ്ട്. ജോലി ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതു കൊണ്ട് പിന്നേയും തുടരേണ്ടി വന്നുവെന്നും ഇവർ ഹഫ്പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജോലി ഉപേക്ഷിക്കാൻ പറ്റാത്ത് അവസ്ഥ
അന്ന് ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. അച്ഛൻ അസുഖം വീണ്ടും ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ചു പോയാൽ പകരം മറ്റൊരു ജോലി കിട്ടുമോ എന്നൊരു ഭയവും തന്നെ വല്ലാതെ അലട്ടിരുന്നു. കൂടാതെ ഹിറാനി തന്നെ കുറിച്ച് മോശമായ പ്രചരണം നടത്തിയാൽ തനിയ്ക്ക് ഇൻസ്ട്രിയിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുള്ള ഭയവും തനിയ്ക്ക് ഉണ്ടായിരുന്നെന്ന് ഇവർ പറയുന്നു.

ആരോപണം നിഷേധിച്ചു
അതേസമയ തനിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണം ഹിറാനി നിഷേധിച്ചിട്ടുണ്ട്. ആരോപണം തെറ്റാണെന്നും ഇരുവരും തമ്മിൽ ജോലി സംബന്ധമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹിറാനിയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്. കൂടാതെ ഇരുവരും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങള്‍, മെസ്സേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











