സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന ആളെ കണ്ടാല്‍ ആരും തിരിച്ചറിയില്ല, അതിശയിപ്പിച്ച് രാജ്കുമാര്‍ റാവു
പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍. അക്കൂട്ടത്തില്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു ആണ്. ന്യൂയര്‍ ആശംസ അറിയിച്ച് കൊണ്ട് അദ്ദേഹം പങ്കുവെച്ച ചിത്രത്തിനാണ് പ്രത്യേകത. രണ്ട് രസകരമായ ഫോട്ടോസായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെ പുറത്ത് വിട്ടത്. ഒന്ന് സ്ത്രീ വേഷത്തില്‍ രൂപം മാറിയതായിരുന്നു.
മറ്റൊന്ന് പുരുഷ വേഷത്തില്‍ നീണ്ട മുടിയും സണ്‍ഗ്ലാസും ധരിച്ച് ഒരു ബൈക്കിലിരിക്കുന്നതും. പലപ്പോഴായി പ്രമുഖ നടന്മാരെല്ലാം സ്ത്രീ വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം കടത്തി വെട്ടുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. മേക്കപ്പിന്റെ കാര്യത്തിലും ലുക്കിന്റെ കാര്യത്തിലുമെല്ലാം കിടിലന്‍ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

മേഡ് ഇന്‍ ചൈനയാണ് രാജ്കുമാര്‍ റാവുവിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ഈ സിനിമ ബോക്‌സോഫീസില്‍ സാമ്പത്തിക പരാജയമായിരുന്നു. ഇനി ജാന്‍വി കപൂര്‍ നായികയായിട്ടെത്തുന്ന 'റൂഹി അപ്‌സ', ഹന്‍സാല്‍ മേഹ്ത സംവിധാനം ചെയ്യുന്ന ചലാങ്, ദി വൈറ്റ് ടൈഗര്‍ എന്നീ ചിത്രങ്ങളാണ് രാജ്കുമാറിന്റേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











