ലിയനാര്‍ഡോ ഡികാപ്രിയോയെ വാചകമടിച്ച് വീഴ്ത്തിയ രാജ്കുമാര്‍ റാവു! വൈറലായി വീഡിയോ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് രാജ്കുമാര്‍ റാവു. മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയില്‍ രഘ് മേഹ്ത എന്ന സംരഭകനായിട്ടാണ് നടന്‍ എത്തുന്നത്. നിലവില്‍ ദീപാവലി റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

സിനിമയുടെ പ്രചാരണത്തിനായി ഇറക്കിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് രാജ് കുമാര്‍ റാവു ഒരു പേന വില്‍ക്കുന്നതാണ് വീഡിയോയിലുളളത്. ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് എന്ന സിനിമയിലെ രംഗങ്ങളിലൊന്നാണ് വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. വീഡിയോയില്‍ ഡികാപ്രിയോ ആദ്യം ഒരു മനുഷ്യന് പേന നല്‍കുന്നതായി കാണിക്കുന്നു.
പിന്നീട് അത് തനിക്ക് വില്‍ക്കാന്‍ പറയുന്നു. തുടര്‍ന്നാണ് രാജ് കുമാറിനോട് പേന വില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. രാജ്കുമാര്‍ റാവു പേനയെക്കുറിച്ച് ഹിന്ദിയില്‍ വിശദീകരിക്കുന്നു. ലോകത്തിലെ രാജാവിനെ പോലെ തോന്നും പേന വാങ്ങിച്ചാല്‍ എന്നു പറയുന്നു. വീഡിയോയുടെ അവസാനം രാജ്കുമാര്‍ റാവുവിന്റെ രഘ് മേഹ്തയെ ഡികാപ്രിയോ അഭിനന്ദിക്കുന്നതായാണ് കാണിക്കുന്നത്.


Click it and Unblock the Notifications











