ടോപ്പ്‌ലെസ്സായി അഭിനയിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍, കാണൂ!
പരിശുദ്ധ പ്രണയവും ആക്ഷനും ത്രില്ലറുമൊക്കെയുള്‍പ്പെടുത്തിയിറങ്ങിയ ടെലവിഷന്‍ സീരീസായ സേക്രഡ് ഗെയിംസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസില്‍ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ, തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. പരിശുദ്ധപ്രണയത്തെക്കുറിച്ച് ചിത്രീകരിക്കുന്നതിനിടയില്‍ പൂര്‍ണ്ണനഗ്നയായി അഭിനയിക്കേണ്ടി വന്നിരുന്നുവെന്ന് രാജശ്രീ ദേശ്പാണ്ഡെ വ്യക്തമാക്കിയിരുന്നു. മംഗല്യസൂത്രം ധരിച്ച ചൂടന്‍നായികയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
സുഭദ്ര എന്ന കഥാപാത്രത്തെയാണ് രാജശ്രീ ദേശ്പാണ്ഡെ അവതരിപ്പിച്ചത്. സെക്‌സി ദുര്‍ഗയിലൂടെയും ആംഗ്രി യങ് ഗോഡെസ്സിലൂടെയും ശ്രദ്ധേയായ രാജശ്രീ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരമാണ്. കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് അഭിനയിക്കുകയാണ് താന്‍ ചെയ്തത്. ആ രംഗത്ത് അഭിനയിക്കുമ്പോള്‍ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സംവിധായകനായ അനുരാഗ കശ്യപില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്ന് താരം പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ പിന്തുണ
തന്റെ ഭര്‍ത്താവായി അഭിനയിച്ചിരുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയായിരുന്നു. സെക്‌സ് ചെയ്യുന്നതിനിടയില്‍ തന്നെ നോക്കുകയോ പ്രണയപൂര്‍വ്വം ചുംബിക്കുകയോ ചെയ്യാത്ത അദ്ദേഹത്തെ പ്രണയപരവശനാക്കുന്നതിന് വേണ്ടിയാണ് നഗ്നയായി അഭിനയിച്ചത്. സുഭദ്ര എന്ന കഥാപാത്രത്തിന്റെ പരിശുദ്ധ പ്രണയമായിരുന്നു ആ രംഗത്തിലൂടെ കാണിക്കുന്നത്. തനിക്കൊപ്പം അഭിനയിച്ച നവാസുദ്ദീന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയതെന്ന് താരം പറയുന്നു. സേക്രഡ് ഗെയിംസിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായി മാറിയിരുന്നു ഈ സംഭവം.

സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത കൂടി
നേരത്തെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും താന്‍ സോഷ്യല്‍ മീഡിയയില്‍ ഇത്ര പോപ്പുലറായിരുന്നില്ല. നെറ്റ്ഫ്‌ളിക്‌സ് സീരീസ് പുറത്തുവന്നതോടെ താന്‍ ഇന്‍സ്റ്റഗ്രാമിലെ താരമായി മാറിയെന്നും രാജശ്രീ പറയുന്നു. ആരാധകപിന്തുണയില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും താരം വ്യക്തമാക്കുന്നു. സേക്രഡ് ഗെയിംസിലെ ചില ചൂടന്‍ രംഗങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് പലരും താരത്തെ അന്വേഷിച്ചത്.

കഥാപാത്രത്തിന് വേണ്ടി ചെയ്തത്
ആ കഥാപാത്രം ആവശ്യപ്പെട്ട രംഗമായിരുന്നു അത്. ആ രംഗത്ത് അഭിനയിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള തോന്നലുകളും തന്നെ അലട്ടിയിരുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സീരീസില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്കോ കൂടെയുണ്ടായിരുന്നവര്‍ക്കോ അ്‌സ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല.

ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്
അഭിനേത്രിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയില്‍ പരിപൂര്‍ണ്ണ സംതൃപ്തയാണ് തനിക്കുള്ളത്. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി പരമാവധി ശ്രമിക്കാറുണ്ട്. നേരത്തെയും താരത്തിന്റെ കഥാപാത്രങ്ങളെച്ചൊല്ലി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ജോലിയെന്ന നിലയില്‍ തനിക്ക് പൂര്‍ണ്ണപിന്തുണയാണ് കുടുബാംഗങ്ങള്‍ നല്‍കുന്നതെന്നും രാജശ്രീ പറയുന്നു.

നിരസിച്ചിരുന്നുവെങ്കില്‍
ഈ സീരീസിലെ കഥാപാത്രത്തെ താന്‍ നിരസിച്ചിരുന്നുവെങ്കില്‍ അത് വലിയൊരു നഷ്ടമായേനെ. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് സേക്രഡ് ഗെയിംസിന് ലഭിക്കുന്നത്. ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ പലരും പോണ്‍താരമായാണ് തന്നെ സമീപിച്ചിരുന്നതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











