സുശാന്ത് സിം​ഗ് ചെയ്തതെല്ലാം തെറ്റായിരുന്നു; റിയയുടെ ഭാ​ഗം ആരും കേട്ടില്ല; ന‌ടിയെ പിന്തുണച്ച് സുഹൃത്ത്

ബോളിവുഡിന്റെ ചരിത്രത്തിലെ കറുത്ത ഏടായി അറിയപ്പെ‌ടുന്ന സംഭവമാണ് സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യ. ബി ടൗണിലെ പ്രമുഖരെ വരെ സംശയനിഴലിലാക്കിയ മരണമായിരുന്നു നടന്റേത്. വിഷാ​ദരോ​ഗമുണ്ടായിരുന്ന സുശാന്ത് ജീവനൊടുക്കിയെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കിയത്. എന്നാൽ വിഷാദരോ​ഗമല്ല, ബോളിവുഡിന്റെ നെപ്പോട്ടിസവും വഞ്ചനകളുമാണ് സുശാന്തിനെ മാനസികമായി തകർത്തതെന്ന വാദവുമായി ആരാധകർ രം​ഗത്തെത്തി.

ന‌ടി കങ്കണ റണൗത്ത് ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകൾ ഈ വാദത്തിന് ആക്കം കൂ‌‌ട്ടി. സുശാന്തിന്റെ ആത്മഹത്യക്ക് ശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെ‌ടുത്തലുകൾ കേ‌ട്ടത് ന‌‌ടന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിയാണ്. റിയക്കെതിരെ നടന്റെ ബന്ധുക്കളും രം​ഗത്ത് വന്നു. സുശാന്ത് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടന്റെ ഫ്ലാറ്റിൽ നിന്നും റിയ താമസം മാറിയിട്ടുണ്ട്.

Rhea Chakraborty, Sushant Singh Rajput

മാനസിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന സുശാന്തിന് റിയയുമായുള്ള ബന്ധത്തിലും വിള്ളലുകൾ വന്ന് തു‌‌ടങ്ങിയിരുന്നു. ന‌‌ടനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഒരു ഘട്ടത്തിൽ താനും മാനസികമായി തളർന്ന് പോയെന്ന് റിയ തുറന്ന് പറഞ്ഞി‌ട്ടുണ്ട്.

എന്നാൽ ഇതൊന്നും സുശാന്ത് ആരാധകർ ചെവിക്കൊണ്ടില്ല. നടിക്കെതിരെ വ്യാപക അധിക്ഷേപങ്ങൾ വന്നു. ഇപ്പോഴിതാ റിയ ചക്രബർത്തിയെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് റോഡീസ് കരം യാ കാന്ത് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന രാജ് വീർ ദെയ്. റിയയും ഈ ഷോയിലെ മത്സരാർത്ഥിയാണ്. കഴിഞ്ഞ ദിവസമാണ് രാജ് വീർ ദെയ് ഷോയിൽ നിന്നും പുറത്തായത്.

Rhea Chakraborty, Sushant Singh Rajput

ഇതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് റിയയെ പിന്തുണച്ച് കൊണ്ട് ഇദ്ദേഹം സംസാരിച്ചത്. റിയ ചക്രബർത്തിയുടെ ഭാ​ഗത്ത് നിന്ന് ആരും ചിന്തിച്ചി‌ട്ടില്ലെന്ന് രാജ് വീർ വ്യക്തമാക്കി. സുശാന്ത് ചെയ്തതെല്ലാം തെറ്റായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ആളുകൾ വളരെ ഇമോഷണലായി. റിയയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കിയെടുത്തു. അവളുടെ ഭാ​ഗത്തെ കഥ ആരും കേട്ടിട്ടില്ല.

അവളെ കണ്ടുമുട്ടിയ ശേഷം ആളുകൾ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ആളുകൾ സുശാന്തിന്റെ ഭാ​ഗം ഭാ​ഗം കേട്ടു. എല്ലാ കഥയ്ക്കും രണ്ട് വശം ഉണ്ടാകുമെന്നും രാജ് വീർ ദെയ് വ്യക്തമാക്കി. സുശാന്തിന്റെ മരണ ശേഷം ന‌‌ടന്ന എൻസിബി അന്വേഷണം ന‌ടന്നതോടെ റിയ ചക്രബർത്തി ഒരു മാസം ജയിലിലായിരുന്നു.

ബോളിവുഡിലെ ലഹരി മാഫിയയെക്കുറിച്ച് കാര്യമായ അന്വേഷണമാണ് എന്ന് എൻസിബി നടത്തിയത്. സുശാന്തിന്റെ മരണ ശേഷമുണ്ടായ വിവാദ​ങ്ങളിൽ നിന്നെല്ലാം അകന്ന് കരിയറിൽ വീണ്ടും സജീവമാകുകയാണ് റിയ ചക്രബർത്തിയിപ്പോൾ.

2020 ലാണ് സുശാന്ത് സിം​ഗ് രാജ്പുത് ആത്മഹത്യ ചെയ്തത്. വിഷാദ രോഗം നടനെ അലട്ടിയിരുന്നു. ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നാലെ വിഷാദരോ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ സജീവമായി. ഒപ്പം ബി ‌ടൗണിലെ സ്വജനപക്ഷപാതവും ജനശ്രദ്ധയിലേക്ക് വന്നു. സിനിമാ കുടുംബ പശ്ചാത്തലമില്ലാത്ത അഭിനേതാക്കളെ പരി​ഗണിക്കാൻ പ്രൊഡക്ഷൻ ഹൗസുകൾ നിർബന്ധിതരായി.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X