അച്ഛന് ക്യാൻസർ തന്നെ!! താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ് വൈറലാകുന്നു..

ക്യാൻസറിനെതിരെ ധീരമായി പേരാടാൻ തീരുമാനിച്ചിരിക്കുകയാണ്.

നടൻ ഹൃത്വിക് റേഷന്റെ പിതാവും നടനും സംവിധായകനും നിർമ്മാതാവുമായ രകേഷ് റോഷന് ക്യാൻസർ. മകൻ ഹൃത്വിക് റോഷൻ തന്നെയാണ് അച്ചന്റെ ക്യാൻസർ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. തൊണ്ടയിൽ ക്യാൻസർ ബാധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് ബോളിവുഡിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

hrithik roshan

അച്ഛനോട് ഞാൻ ഇന്ന് രാവിലെ ഒരുമുച്ചുള്ള ചിത്രം ചോദിച്ചു. ശസ്ത്രക്രീയ ദിവസം പോലും അദ്ദേഹം തന്റെ ജിം മുടക്കിയിരുന്നില്ലെന്നെനിയ്ക്കറിയാമായിരുന്നു. തനിയ്ക്ക് അറിയാവുന്നതിൽവെച്ച് ഏറ്റവും കരുത്തനായ വ്യക്തിയാണ് അച്ഛനെന്നും താരം ചത്രത്തിനൊപ്പം കുറിച്ചു. ഇപ്പോൾ പ്രാരംഭഘട്ടത്തിലാണെന്നും ആഴ്ചകൾക്കു മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

അതേസമയം അദ്ദേഹം വളരെ ഉന്മേഷവാനാണ്. ക്യാൻസറിനെതിരെ ധീരമായി പേരാടാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിൽ അദ്ദേഹത്തെ പോലെയൊരാൾ മുന്നിൽ നിന്ന് നയിക്കാനുളളത് ഞങ്ങൾ ചെയ്ത ഏറ്റവും വലിയ ഭാഗ്യമാണെന്നു പറഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്., 1970 കളിലാണ് രകേഷ് റോഷൻ സിനിമയിൽ സജീവമാകുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹൃത്വിക് റോഷനെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത് അച്ഛൻ രാകേഷ് റോഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X