ഹൃത്വിക്കും സൂസന്നെയും വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് രാകേഷ് റോഷന്‍! സംവിധായകന്‌റെ പ്രതികരണം ഇങ്ങനെ
ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക്ക് റോഷനും ഭാര്യ സൂസെന്നെയും വീണ്ടും ഒന്നിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കൊറോണ കാലത്ത് തങ്ങളുടെ രണ്ട് മക്കള്‍ക്ക് വേണ്ടിയാണ് സുസന്നെ വീണ്ടും ഹൃത്വിക്കിന്റെ വീട്ടിലേക്ക് എത്തിയത്. മുന്‍ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുളള ഹൃത്വിക്ക് റോഷന്റെ കുറിപ്പ് നേരത്തെ വൈറലായി മാറിയിരുന്നു, രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ പിരിഞ്ഞ് ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല. സുസന്നെ കുഞ്ഞുങ്ങള്‍ക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സുസെന്നെ എന്നായിരുന്നു ഹൃത്വിക്ക് കുറിച്ചത്.

പിന്നാലെ ഹൃത്വിക്കിന്റെ വീട്ടില്‍ നിന്നുളള ചിത്രങ്ങള്‍ സുസന്നെയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഹൃത്വിക്കിന്റെ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന ചിത്രങ്ങളായിരുന്നു അവര്‍ പോസ്റ്റ് ചെയ്തിരുന്നത്. സുസന്നെ ഹൃതിക്കിന്റെ വീട്ടിലേക്ക് എത്തിയതിനെക്കുറിച്ച് പിതാവ് രാകേഷ് റോഷനും പ്രതികരിച്ചിരുന്നു. ദുഷ്‌കരമായ സമയങ്ങളില്‍ ലോകം ഒന്നിച്ച് പിന്തുണയ്ക്കേണ്ടതുണ്ട് എന്നാണ് ഇതേക്കുറിച്ച് രാകേഷ് റോഷന്‍ പ്രതികരിച്ചത്.
രാജ്യം ലോക്ക്ഡൗണിലായ സമയത്ത് ഒരു രക്ഷിതാവിന് കുട്ടികളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല. മാത്രമല്ല, ആഴത്തിലുള്ള പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തില്‍ ലോകം ഒന്നായി കാണുന്നത് ഹൃദയസ്പര്‍ശിയായതാണെന്നും മാസങ്ങളോളം സാമൂഹിക അകലം പാലിക്കാനും നിരവധി ആഴ്ചകളായി ലോക്ക്ഡൗണ്‍ ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും രാകേഷ് റോഷന്‍ കൂട്ടിച്ചേര്‍ത്തു. രാകേഷ് റോഷന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവിലാണ് 2000ല്‍ ഹൃത്വികും സൂസൈന്നയും വിവാഹിതരായത്. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യബന്ധം 2014ലാണ് അവസാനിച്ചത്. പിന്നീട് മക്കളുടെ പിറന്നാളും അവധിക്കാലവുമെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു ആഘോഷിച്ചത്. ഹൃത്വികിന്റെ വീട്ടില്‍ എന്ത് പരിപാടി നടത്തിയാലും സുസന്നെയുടെ സാന്നിധ്യവും ഉണ്ടാവാറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു ഹൃത്വിക്ക് റോഷന്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. സൂപ്പര്‍ 30 എന്ന ചിത്രത്തിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ്. പിന്നാലെ വാര്‍ എന്ന ആക്ഷന്‍ ചിത്രം നടന്റെതായി വലിയ വിജമായി മാറിയിരുന്നു. ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്‌റോഫും ഒന്നിച്ച ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications