നിര്‍മ്മാതാക്കളില്‍ പലരും തന്നെ ഉറങ്ങാന്‍ വിളിച്ചെന്ന് രാഖി
എന്തെങ്കിലുമൊക്കെ 'വെളിപ്പെടുത്തിയും' പരസ്യമായി പലതും ചെയ്‌തും ബോളിവുഡിന്റെ ഗ്ലാമര്‍ താരം രാഖി സാവന്ത് ഇടക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
അടുത്തിടെ എല്ലാവരും തന്റെ നെഞ്ചിലേയ്‌ക്ക് തുറിച്ചുനോക്കുന്നുവെന്ന ആരോപണവുമായിട്ടായിരുന്നു രാഖി വാര്‍ത്തികളിലെത്തിയത്. ഇപ്പോള്‍ വീണ്ടും ഒരു വെളിപ്പെടുത്തലുമായി രാഖി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാം പരസ്യമായിത്തന്നെയാണ് രാഖി പറഞ്ഞിരിക്കുന്നത്.
കാര്യം മറ്റൊന്നുമല്ല, ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന കാലത്ത് കിടപ്പറ പങ്കിട്ടാല്‍ അവസരങ്ങള്‍ നല്‍കാമെന്ന് രാഖിയ്‌ക്ക് പല നിര്‍മ്മാതാക്കളും വാഗ്‌ദാനം നല്‍കിയിരുന്നുവത്രേ.
വളരെ പരസ്യമായിത്തന്നെയായിരുന്നുവത്രേ ബോളിവുഡിലെ നിര്‍മ്മാതാക്കളില്‍ പലരും രാഖിയെ കൂടെ ശയിക്കാന്‍ വിളിച്ചത്.
മാത്രമല്ല വളരെ വെറുപ്പുളവാക്കുന്നതും അശ്ലീലപരവുമായി പല അഭിപ്രായങ്ങളും വാഗ്‌ദാനങ്ങളും തനിയ്‌ക്ക് സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും തുടങ്ങി രാഖി വിളിച്ച് പറഞ്ഞിരിയ്‌ക്കുന്ന കാര്യങ്ങള്‍ കേട്ട് ബോളിവുഡ് അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടിരിക്കുകയാണത്രേ.


Click it and Unblock the Notifications