For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണം കണ്ടാൽ പിന്നെ ഒന്നും വേണ്ട, അച്ഛനെയും മകളെയും പോലുണ്ട്'; സുസ്മിതയ്ക്കെതിരെ രാഖി സവന്ദ്

  |

  ബി ടൗണിലെ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് മുൻ വിശ്വസുന്ദരി സുസ്മിത സെന്നും മുൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദിയും തമ്മിലുള്ള പ്രണയം. തങ്ങൾ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞു കൊണ്ട് ലളിത് മോദി പങ്കു വെച്ച ചിത്രങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  വിഷയം വലിയ വാർത്തയായതോടെ ഇരുവരും പിന്നീട് വിശദീകരണവുമായി രം​ഗത്തെത്തി. തങ്ങൾ ഡേറ്റിം​ഗിലാണെന്നും വിവാഹം കഴിഞ്ഞിട്ടില്ലെന്നുമാണ് ലളിത് മോദി വ്യക്തമാക്കിയത്. മറുവശത്ത് സുസ്മിതയും തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ ലളിത് മോദിയെ പറ്റി ഒന്നും സുസ്മിത പരാമർശിച്ചതുമില്ല.

  സംഭവം വാർത്തയായതോടെ സുസ്മിതയുടെ മുൻ പ്രണയങ്ങൾ ​ഗോസിപ്പ് കോളങ്ങളിൽ വലിയ വാർത്തയായിരുന്നു. നടിയുടെ മുൻപത്തെ പന്ത്രണ്ടോളം പ്രണയങ്ങൾ വലിയ തോതിൽ ചർച്ചയായി. കഴിഞ്ഞ വർഷം ഡിസംബറിലാണ് സുസ്മിത സെന്നും മുൻ കാമുകൻ റൊഹ്മാൻ ഷോളും വേർപിരിഞ്ഞത്. ലളിത് മോദിയുമായുള്ള പുതിയ പ്രണയത്തിൽ റൊഹ്മാൻ ആശംസകളുമറിയിച്ചിട്ടുണ്ട്.

  തോൽക്കാൻ എനിക്ക് മനസ്സില്ലടാ, ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെയെന്ന് റോബിൻ

  ഇപ്പോൾ സുസ്മിത-ലളിത് മോദി പ്രണയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി സവന്ദ്. സുസ്മിതയെയും ലളിത് മോദിയെയും കണ്ടാൽ അച്ഛനെയും മകളെയും പോലുണ്ടെന്നാണ് രാഖി പറയുന്നത്. സുസ്മിത സെൻ മുൻ വിശ്വ സുന്ദരിയാണെന്നും ലളിത് മോദി ആരാണെന്നും രാഖി ചോദിച്ചു.

  ഇന്നത്തെ കാലത്ത് ആരും മുഖവും ബുദ്ധിയും നോക്കുന്നില്ല. പണം മാത്രമാണ് കണ്ണിൽ പെടുന്നത്. പക്ഷെ ഞാൻ അങ്ങനെയല്ല. സ്നേഹത്തിനും സത്യത്തിനും പിറകെയെ താൻ പോയിട്ടുള്ളൂ എന്നും രാഖി സവന്ദ് പറയുന്നു. തന്റെ കാമുകൻ ആദിൽ തന്നെ സംബന്ധിച്ച് ഒരു ലളിത് മോദി തന്നെയാണെന്നും രാഖി പറഞ്ഞു. രാഖിയുടെ ഇപ്പോഴത്തെ കാമുകനാണ് ആദിൽ ഖാൻ. ഇരുവരും ഒരുമിച്ച് നേരത്തെ മാധ്യമങ്ങൾക്ക് മുമ്പിലും വന്നിരുന്നു.

  ദില്‍ഷയെ അര്‍ഹിക്കുന്നയാള്‍ ഭാവിയില്‍ വരട്ടെ, സ്വപ്‌നങ്ങള്‍ നേടാനാകാട്ടെ; വീണ്ടും റോബിന്‍

  അതേസമയം വിമർശനങ്ങളോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് സുസ്മിത സെൻ. ശാന്തതയും ഒച്ചപ്പാടുകൾ റദ്ദാക്കുന്നതിന്റെ ശക്തിയും എന്നാണ് സുസ്മിത കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. താരത്തിനെതിരെ സൈബർ അധിക്ഷേപം രൂക്ഷമായ സാ​ഹചര്യത്തിലാണ് സുസ്മിതയുടെ പോസ്റ്റ്.

  സുസ്മിത ഇടയ്ക്കിടെ കാമുകൻമാരെ മാറ്റുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. നടിയുടെ മുൻപത്തെ 12 ഓളം പ്രണയങ്ങളും ഇവർ ചർച്ചയാക്കുന്നു. മോഡൽ റൊഹ്മാൻ ഷാേൾ, ഫിലിം മേക്കർ വിക്രം ഭട്ട്, നടൻ രൺദീപ് ഹൂഡ തുടങ്ങിയവരായിരുന്നു സുസ്മിതയുടെ മുൻ കാമുകൻമാർ.

  'തെന്നിന്ത്യയിൽ 10 സിനിമകൾ ചെയ്തു'; കേട്ടപ്പോൾ ഋഷി കപൂറിന്റെ പ്രതികരണത്തെക്കുറിച്ച് താപ്സി

  മുൻ പാകിസ്താൻ ക്രിക്കറ്റ് താരം വസിം അക്രയുമായും സുസ്മിതയ്ക്ക് പ്രണയമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എക് ഖിലാഡി എക് ഹസീന എന്ന റിയാലിറ്റി ഷോയിൽ ഇരുവരും വിധി കർത്താക്കളായി വന്നിരുന്നു. പക്ഷെ പിന്നീട് ഇവർ വേർപിരിഞ്ഞു. മുംബൈയിലെ പ്രമുഖ റെസ്റ്റോറന്ററായ റിതിക് ബാസുമാനുമായി 2015 ൽ സുസ്മിതയുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.

  ഇ‌തിന് ശേഷം 22 കാരനായ ബിസിനസ്മാൻ ഇംതിയാസ് ഖത്രി, ഹോട്മെയിൽ സ്ഥാപകനായ സബീർ ഭാട്ടിയ, ഫിലിം മേക്കർ മുദാസർ അസീസ് എന്നിവരുമായും സുസ്മിത പ്രണയത്തിലായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 46 കാരിയായ സുസ്മിത അവിവാഹിതയാണ്. മൂന്ന് തവണ താൻ വിവാഹത്തിന് ഒരുങ്ങിയെങ്കിലും ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് സുസ്മിത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം തന്നെ മോശം ബന്ധങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് കരുതുന്നതെന്നും സുസ്മിത പറഞ്ഞിരുന്നു.

  Read more about: sushmita sen rakhi sawant
  English summary
  Rakhi sawant about sushmita sen and lalit modi love; says looks like father and daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X