»   » രാഖി സാവന്തും സണ്ണി ലിയോണും തമ്മിലുള്ള അങ്കം മുറുകുന്നു, പുതിയ വെളിപ്പെടുത്തലുമായി രാഖി, കാണൂ!

രാഖി സാവന്തും സണ്ണി ലിയോണും തമ്മിലുള്ള അങ്കം മുറുകുന്നു, പുതിയ വെളിപ്പെടുത്തലുമായി രാഖി, കാണൂ!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ ഐറ്റം നമ്പര്‍ അഭിനേത്രികളിലൊരാളായ രാഖി സാവന്തിന്റെ ചില വെളിപ്പെടുത്തലുകള്‍ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ സ്വന്തം താരമായ സണ്ണി ലിയോണിനെക്കുറിച്ചാണ് താരം പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്നതുമാണ്.

ഇഷ്ടമാണെന്ന് അറിയിച്ചതിന് ശേഷം എട്ട് മാസത്തോളം ശ്രീദേവി മിണ്ടിയിരുന്നില്ലെന്ന് ബോണി കപൂര്‍!

വിവാദങ്ങള്‍ രാഖിക്കോ സണ്ണിക്കോ പുത്തരിയല്ല. വിവാദങ്ങളുണ്ടാക്കി പബ്ലിസിറ്റി നേടുന്ന കാര്യത്തില്‍ ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോള്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. പോണ്‍ മേഖലയില്‍ നിന്നും സിനിമയിലേക്കെത്തിയ ആളാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെയാണ് സണ്ണിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയിട്ടുള്ളതും.

സണ്ണി ലിയോണിനെതിരെ രാഖി സാവന്ത്

ബോളിവുഡിലെ ഐറ്റം നമ്പര്‍ അഭിനേത്രികളായ രാഖി സാവന്തും സണ്ണി ലിയോണും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്യോന്യം ആരോപണങ്ങള്‍ ഉന്നയിച്ചും രൂക്ഷമായി വിമര്‍ശിച്ചും മുന്നേറുന്ന ഇവരുടെ കാര്യത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്കും പ്രത്യേക താല്‍പര്യമാണ്. സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇത്തവണ രാഖി സാവന്ത് രംഗത്തെത്തിയിട്ടുള്ളത്.

പോണ്‍ മേഖലയില്‍ നിന്നും നിരന്തരം കോളുകള്‍

പോണ്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിരന്തരമായി തന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഖി സാവന്ത് പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്. റിപ്പബ്ലിക് ടിവിടയടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ സണ്ണി ലിയോണാണെന്നും രാഖി ആരോപിച്ചിട്ടുണ്ട്.

നമ്പറിനെക്കുറിച്ച് ചോദിച്ചപ്പോള്‍

പോണ്‍ മേഖലയിലെ അവസരങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി വിളിക്കുന്നവരോട് തന്‍റെ നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന് ചോദിച്ചപ്പോഴാണ് അതിന് പിന്നില്‍ സണ്ണി ലിയോണാണെന്ന് വ്യക്തമായത്. വിളിക്കുന്നവര്‍ തന്നെയാണ് നമ്പര്‍ നല്‍കിയത് സണ്ണിയാണെന്ന് വ്യക്തമാക്കിയതെന്നും രാഖി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിച്ചിട്ടില്ല. ഇതിനെക്കുറിച്ചുള്ള താരത്തിന്‍റെ പ്രതികരണത്തിനായാണ് ആരാധകലോകം കാത്തിരിക്കുന്നത്.

പോണ്‍ അവസരങ്ങളോട് താല്‍പര്യമില്ല

പോണ്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമില്ല. ഇന്ത്യന്‍ സംസ്‌കാരത്തിലെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് താന്‍ ജീവിക്കുന്നത്. അവസരങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ടായാലും പോണ്‍ മേഖലയിലേക്ക് പോവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. സണ്ണി ലിയോണ്‍ ഈ മേഖലയില്‍ നിന്ന് വന്നയാളാണ്, അതിനാലാണ് അവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതെന്നും രാഖി പറയുന്നു.

സണ്ണിയെ വിമര്‍ശിച്ചു

സണ്ണി ലിയോണിന്റെ കുടുംബത്തിലേക്ക് അടുത്തിടെ രണ്ട് കുഞ്ഞതിഥികള്‍ എത്തിയിരുന്നു. വാടക ഗര്‍ഭത്തിലൂടെയായിരുന്നു താരം അമ്മയായത്. ഈ സന്തോഷവാര്‍ത്ത താരം പങ്കുവെച്ചിരുന്നു. കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. സന്തോഷ വാര്‍ത്ത പങ്കുവെച്ച സണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഖി രംഗത്തെത്തിയിരുന്നു. സിനിമാ ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ പോയി പ്രസവിക്കുകയായിരുന്നോ, ഇത്തരത്തിലൊരു സംഭവത്തെക്കുറിച്ച് നമ്മളാരും അറിഞ്ഞിരുന്നില്ലല്ലോ, തുടങ്ങിയ തരത്തിലായിരുന്നു രാഖിയുടെ പരിഹാസം.

അസുയയുണ്ടോയെന്ന് ചോദിച്ചു

സണ്ണി ലിയോണ്‍ വിളിച്ച് തന്നോട് അസൂയയുണ്ടോയെന്ന് ചോദിച്ചിരുന്നതായി രാഖി സാവന്ത് വ്യക്തമാക്കുന്നു. അഞ്ജാത നമ്പറില്‍ നിന്നായിരുന്നു താരം വിളിച്ചത്. ബോളിവുഡിലെ റീമിക്‌സ് ട്രെന്‍ഡിലൂടെ തരംഗമായി മാറിയ താന്‍ സംതൃപ്തിയോടെയാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുളള വര്‍ക്കുകളാണ് താന്‍ ചെയ്യുന്നതെന്നും രാഖി വ്യക്തമാക്കുന്നു.

സണ്ണി ലിയോണ്‍ പ്രതികരിച്ചിട്ടില്ല

രാഖി സാവന്തിന്റെ ആരോപണവുമായി ബന്ധപ്പെട്ട് സണ്ണി ലിയോണും ഡാനിയേല്‍ വെബറും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവരുടെ പ്രതികരണത്തിനായാണ് ആരാധകലോകം കാത്തിരിക്കുന്നത്. കുടുംബത്തില്‍ കുഞ്ഞതിഥികളെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. മക്കള്‍ക്കൊപ്പമുള്ള ചിത്രം ഇരുവരും ട്വിറ്റിലൂടെ പങ്കുവെച്ചിരുന്നു.

സണ്ണി ലിയോണിനെക്കുറിച്ച് രാഖി പറഞ്ഞത്

സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന വാര്‍ത്തയോടെ രാഖി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു, കാണൂ.

മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ പൃഥ്വി, തിരക്കുകളെല്ലാം തീര്‍ത്ത് ഇരുവരുമെത്തുന്നു!

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!

English summary
Rakhi Sawant Accuses Sunny Leone Of Giving Her Phone Number To The Porn Industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam