ഇനി എല്ലാം കാത്തിരുന്ന് കാണാം!! നടി രാഖി സാവന്തും ഭാവി വരനും ബിഗ് ബോസിലേയ്ക്ക്...
ബോളിവുഡ് വിവാദ നായിക രാഖി സാവന്തിന്റെ വിവാഹം ബോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു. കൊമേഡിയൻ ദീപക് കലാലാണ് രാഖിയുടെ വരൻ. വിവാഹ ഒരുക്കങ്ങൾ വരെ താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വിവാഹത്തിൽ പിൻമാറുകയായിരുന്നു രാഖി. ദീപക് പുരുഷൻ അല്ലെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നായിരുന്നും അധിക നാൾ ജീവിച്ചിരിക്കില്ല എന്നായിരുന്നു വിവാഹം മുടങ്ങിയ വേളയിൽ രാഖി പറഞ്ഞത്.

വിവാഹത്തിൽ നിന്ന് പിൻമാറാനുളള രാഖിയുടെ വാദങ്ങളെ എല്ലാവരും അന്ന് പരിഹസിച്ചിരുന്നു. വാർത്തകളിൽ ശ്രദ്ധനേടാനായി എന്ത് പറയാനും താരത്തിന് ഒരു മടിയുമില്ല. എന്നാൽ ഇപ്പോൾ രാഖിയും ദീപക്കും സൽമാന്റെ ബിഗ് ബോസിൽ എത്തുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് നടി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയും ദീപകിനെയും ഷോയിലേക്ക് ക്ഷണിച്ചുവെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും രാഖി കുറിച്ചു.
എന്നാൽ ഷോയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്ന വ്യക്തിയായതിൽ രാഖിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ താരത്തിന്റെ വാക്ക് ആരാധകർ വിശ്വസിച്ചിട്ടില്ല. എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയാൻ സൽമാന്റെ 13ാം മത് ബിഗ് ബോസ് ഷോ തുടങ്ങുന്നതുവരെ കാത്തിരിക്കുക തന്നെ വേണം.


Click it and Unblock the Notifications