ഞങ്ങൾ വെർജിനാണ്!! രാഖി സാവന്ത്-ദീപക് കലാൽ വിവാഹം... സർട്ടിഫിക്കറ്റുമായി താരങ്ങൾ
ഇന്റർനെറ്റിലെ സെൻസേഷണൽ സ്റ്റാറായ ദീപക് കലാലാണ് രാഖിയുടെ വരൻ.
ബോളിവുഡിൽ ഇപ്പോൾ വിവാഹത്തിന്റെ സീസണാണ്. ദീപിക-രൺവീർ വിവാഹത്തിന്റെ ആഘോഷങ്ങൾ കഴിയും മുൻപ് പ്രിയങ്ക നിക് വിവാഹത്തിന് ബോളിവുഡ് വേദിയാകുകയാണ്. എന്നൽ ഇപ്പോൾ മറ്റൊരു താരവിവാഹ വാർത്ത കൂടി പുറത്തു വന്നിട്ടുണ്ട്. ബോളിവുഡിലെ വിവാദ നായിക രാഖി സാവന്താണ് നവവധുവാകാൻ തയ്യാറെടുക്കുന്നത്. താരം തന്നെയാണ് വിവാഹ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഇന്റർനെറ്റിലെ സെൻസേഷണൽ സ്റ്റാറായ ദീപക് കലാലാണ് രാഖിയുടെ വരൻ. ഡിസംബർ 31 ന് ലോസ് ഏഞ്ചൽസിൽവെച്ച് ഇരുവരും വിവാഹിതരാകും. വിവാഹ ക്ഷണകത്ത് രാഖി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം വെറു വിവാഹ ക്ഷണപത്രിക മാത്രമല്ല താരം പുറത്തു വിട്ടിരിക്കുന്നത്. തങ്ങൾ വെർജിനാണെന്നുള്ള സർട്ടിഫിക്കറ്റും താരങ്ങൾ സോഷ്യൽ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡിലെ എല്ലാ താരങ്ങളും വിവാഹിതരാവുകയാണ്. തനിയ്ക്കും വിവാഹത്തിനുളള നല്ല സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ഇന്ത്യൻ എക്സ്പ്രസിനു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ നടക്കുന്ന വിവാഹഘോഷങ്ങൾക്ക് പുറമേ ഇന്ത്യയിലും വിരുന്ന് സംഘടിപ്പിക്കുമെന്നും രാഖി പറഞ്ഞു.ബോളിവുഡ് താരങ്ങളെ എല്ലാവരേയും ക്ഷണിക്കുമെന്നും താര പറയുന്നു.


Click it and Unblock the Notifications