വിവാഹത്തില്‍നിന്നും പിന്മാറി രാഖി സാവന്ത്! കാമുകന് ഗുരുതരമായ രോഗമുണ്ടെന്നും വിധവയാകുമെന്നും നടി!
ബോളിവുഡിലെ വിവാദ നായികയായിട്ടാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. ഗ്ലാമറിന് പ്രാധാന്യമുളള റോളുകളിലും ഐറ്റം ഡാന്‍സുകളിലൂടെയും മറ്റുമായിരുന്നു നടി ബോളിവുഡില്‍ തിളങ്ങിയിരുന്നത്. ഏത് കാര്യമായാലും ഒന്നുനോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുളളത്. പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും കുറ്റംപറയാറുണ്ട്.
അടുത്തിടെയായിരുന്നു താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം രാഖി മാധ്യങ്ങളെ അറിയിച്ചിരുന്നത്. സുഹൃത്തും കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ ദീപക് കലാലുമായുളള വിവാഹം ആയിരുന്നു രാഖി പങ്കുവെച്ചിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുകൂട്ടിയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നടി. ഇതിനുളള കാരണവും രാഖി സാവന്ത് തന്നെ വ്യക്തമാക്കിയിരുന്നു.

രാഖി സാവന്ത്
വാര്‍ത്തകളില്‍ ഇടംനേടുവാനും നിരന്തരം ഹോട്ട് താരമെന്ന തന്റെ പ്രതിച്ഛായ നിലനിര്‍ത്താനും ശ്രമിക്കാറുളള നടിയാണ് രാഖി സാവന്ത്. സിനിമകള്‍ കുറഞ്ഞെങ്കിലും എല്ലാ കാര്യങ്ങളിലും ഇടപെട്ട് നടി വിവാദ നായികയാവാറുണ്ട്. ബോളിവുഡിലെ വിവാദങ്ങളുടെ കളിത്തോഴി ആയിട്ടാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. മറ്റ് നടിമാര്‍ക്കെതിരെ വെല്ലുവിളികള്‍ നടത്തിയും താരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ മീ ടു ക്യാംപെയിനിന്റെ ഭാഗമായി രാഖി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു.

നടിയുടെ വിവാഹം
അമേരിക്കയിലെ ലോസ് അഞ്ചലസില്‍ വെച്ച് ഇന്ത്യ ഗോട്ട് ടാലന്റ് മല്‍സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നായിരുന്നു രാഖി സാവന്ത് അടുത്തിടെ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ക്ക് ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തമായി നഗ്നരായി വിവാഹം കഴിക്കുമെന്നും രാഖി സാവന്ത് മുന്‍പ് അറിയിച്ചിരുന്നു.

പ്രിയങ്കയെ വിമര്‍ശിച്ചു
കൂടാതെ പ്രിയങ്കാ ചോപ്ര-നിക്ക് ജോഹ്നാസ് താരജോഡികളെ വിമര്‍ശിച്ചും നടി എത്തിയിരുന്നു. നിങ്ങളുടെതു പോലെ ആഡംബര വിവാഹമല്ല തങ്ങളുടെതെന്നും ചെലവു ചുരുക്കിയാണ് ഞാനും ദീപക്കും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും നടി പറഞ്ഞിരുന്നു. നഗ്‌നരായിട്ടാകും ഞങ്ങള്‍ വിവാഹം കഴിക്കുക. വിവാഹ ചടങ്ങിനെത്തുന്നവരും അങ്ങനെ ആയിരിക്കും വരിക. നിങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ചാണെങ്കില്‍ ഞങ്ങളുടെത് അമേരിക്കയില്‍ വെച്ചാവുമെന്നും നടി പ്രിയങ്കയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞിരുന്നു

വിവാഹത്തില്‍നിന്നും പിന്മാറി
എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞും വിവാഹം നടക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് വിവാഹത്തില്‍നിന്നും പിന്മാറിയതായി രാഖി സാവന്ത് അറിയിച്ചത്. ദീപക് ഒരു സ്ത്രീയാണ്,രണ്ടു സ്ത്രീകള്‍ തമ്മില്‍ എങ്ങനെയാണ് വിവാഹം കഴിക്കുക. എന്റെ എല്ലാ ആരാധകരും പറഞ്ഞത് ദീപകിനെ കല്യാണം കഴിക്കരുതെന്നാണ് രാഖി പറയുന്നു.

ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങള്‍
അടുത്തിടെ നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ പറ്റില്ലെന്നും ദിപക് തന്നോട് പറഞ്ഞതായി രാഖി പറയുന്നു. ഇപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസിലായത്. അദ്ദേഹത്തിന് എന്തോ ഗുരുതരമായ അസുഖമുണ്ട്. ദീപക് ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി മാറും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും. മാധ്യമങ്ങള്‍ക്കുമുന്നില്‍ രാഖി സാവന്ത് വ്യക്തമാക്കി.


Click it and Unblock the Notifications











