ഞാന്‍ കോലിയെ പ്രണയിക്കുന്നുവെന്ന് രാഖി, അനുഷ്‌ക ഇതുവരെ പറഞ്ഞില്ലല്ലോ
ഇതിനാണ് മറ്റൊരാളുടെ കഞ്ഞിയില്‍ പാറ്റ ഇടുക എന്നൊക്കെ പറയുന്നത്. പൊതുവേദിയില്‍ അനുഷ്‌ക തുറന്ന് സമ്മതിച്ചില്ലെങ്കിലും അനുഷ്‌കയും വീരാട് കോലിയും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്നത്തെ (18-03-2015) കോലിയുടെ ട്വീറ്റും കൂടെയായപ്പോള്‍ റൂട്ട് ക്ലിയര്‍.
അതിനിടയിലിതാ അനുഷ്‌കയ്ക്ക് വെളല്ലുവിളിയും ഉയര്‍ത്തി രാഖി സാവന്ത്. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് രാഖിയ്ക്ക് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും എനിക്ക് താത്പര്യമില്ലെന്ന മട്ടിലാണ് നടിയുടെ നടപ്പ്. എന്തായിലും ഇതല്‍പം കൂടിപ്പോയി.

വീരാട് കോലിയോടുള്ള തന്റെ പ്രണയം തുറന്ന് പറഞ്ഞാണ് രാഖി ഇത്തവണ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മുംബൈയില്‍ ഒരു സ്പായുടെ ഉദ്ഘാടന ചടങ്ങിലാണ് കോലിക്കും അനുഷ്‌കയ്ക്കും നേരെ രാഖി ഇങ്ങനെയൊരു ബോംബെറിഞ്ഞിരിക്കുന്നത്.
ഇക്കാര്യം താന്‍ പരസ്യമായി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ നടി, അനുഷ്‌ക ഇതുവരെ കോലിയോടുള്ള പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയൊന്നും രാഖിയ്ക്ക് പുതിയ കാര്യമല്ലാത്തതുകൊണ്ട് അനുഷ്‌ക അധികം ബേജാറാവേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











