തനുശ്രീയ്‌ക്കെതിരെ 25 പൈസയുടെ മാനനഷ്ടകേസുമായി രാഖി! ലൈംഗികാരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും നടി

By Prashant V R

നടി തനുശ്രീ ദത്തയുടെ വെളിപ്പടുത്തലുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടൂ ക്യാംപെയ്ന്‍ ഒന്നൂകൂടി സജീവമായിരുന്നത്. നാനാ പടക്കേറിനെതിരെയുളള തനുശ്രീയുടെ ഗുരുതര ആരോപണങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ഒരു സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചിരുന്നത്. തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു നേരത്തെ രംഗത്തെത്തിയിരുന്നത്.

ഇതില്‍ നടി രാഖി സാവന്ത് തനുശ്രീയ്‌ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു രംഗത്തുവന്നിരുന്നത്. നടി പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു രാഖിയുടെ ആരോപണം. കൂടാതെ തനുശ്രീ ലെസ്ബിയനാണെന്നും തന്റെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തനുശ്രീ രാഖിക്കെതിരെ രംഗത്തുവരികയും മാനന്ഷട കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ തനുശ്രീക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കുകയാണ് രാഖി സാവന്ത്.

തനുശ്രീക്കെതിരെ രാഖി സാവന്ത്

തനുശ്രീക്കെതിരെ രാഖി സാവന്ത്

തനുശ്രീക്കെതിരെ തിരിച്ചും മാനനഷ്ട കേസ് ഫയല്‍ ചെയ്തുകൊണ്ടാണ് രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നത്. തനുശ്രീയുടെ ആരോപണങ്ങള്‍ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് രാഖി എത്തിയിരുന്നത്. നാനാ പടേക്കറിനെതിരെയുളള മീ ടു ക്യാമ്പെയിനിലേക്ക് തനുശ്രീ തന്നെ വലിച്ചിഴച്ചുവെന്നും നടി ആരോപിക്കുന്നു. 25 പൈസയ്ക്കാണ് തനുശ്രീക്കെതിരെ രാഖി മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനുശ്രീക്കെതിരെയുളള ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും രാഖി സാവന്ത് പറയുന്നു,

രാഖി സാവന്തിന്റെ ആരോപണങ്ങള്‍

രാഖി സാവന്തിന്റെ ആരോപണങ്ങള്‍

പത്തുവര്‍ഷം വരെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. തനുശ്രീ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അകലം പാലിക്കുകയായിരുന്നു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിര്‍ത്തിനെ തുടര്‍ന്ന് മാനഭംഗ ഭീഷണികളും കൊലപാതക ഭീഷണികളും തനിക്കുണ്ടായെന്നും രാഖി സാവന്ത് ആരോപിക്കുന്നു. അവള്‍ ഉള്ളില്‍ ആണ്‍ക്കുട്ടിയാണെന്നും മുടിമുറിക്കുമ്പോള്‍ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് മുടി മുറിക്കുന്നതെന്നും പറഞ്ഞതായി രാഖി പറയുന്നു.

എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്

എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്

സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് നടിമാരും ലെസ്ബിയനാണെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. എന്നാല്‍ മറ്റ് നടിമാരുടെ പേരുകള്‍ പറയാന്‍ രാഖി സാവന്ത് തയ്യാറായിരുന്നില്ല.

തനുശ്രീ പറഞ്ഞത്

തനുശ്രീ പറഞ്ഞത്

അതേസമയം രാഖി സാവന്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു തനുശ്രീ ദത്ത രംഗത്തെത്തിയിരുന്നത്. രാഖി ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് തനുശ്രീ നേരത്തെ പറഞ്ഞിരുന്നു. താന്‍ ലെസ്ബിയനല്ലെന്നും മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറില്ലെന്നും നടി പറഞ്ഞിരുന്നു. രാഖിയുടെ ഗുരുതര ആരോപണങ്ങളെ തുടര്‍ന്നായിരുന്നു നടിക്കെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസ് തനുശ്രീ ഫയല്‍ ചെയ്തിരുന്നത്.

ഹോണ്‍ ഒകെ പ്ലീസ് സിനിമയുടെ സെറ്റില്‍

ഹോണ്‍ ഒകെ പ്ലീസ് സിനിമയുടെ സെറ്റില്‍

നേരത്തെ ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നേരിട്ട മോശം അനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കറില്‍ നിന്നും സംവിധായകന്‍ വിവേക് അഗ്നിഹോത്രിയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി നടി പറഞ്ഞിരുന്നു. സെറ്റില്‍ വെച്ച് മോശം അനുഭവം നേരിട്ടതിനെ തുടര്ന്ന് നടി അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.തനുശ്രീക്ക് പകരം രാഖി സാവന്തായിരുന്നു പീന്നീട് ആ ഗാനരംഗം ചെയ്തിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X