ആദ്യ ഇടയിൽ തന്നെ രാഖി ഫ്ളാറ്റ്!! വെല്ലുവിളിക്കൽ പോലെയല്ല ഗുസ്തി, വീഡിയോ കാണൂ
സ്ഥിര വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്.
വിവാദ നായിക എന്നാണ് രാഖി സാവന്തിനെ അറിയപ്പെടുന്നത്. എന്തിനേയും വെല്ലുവിളിയ്ക്കുക എന്നത് നടിയുടെ ഒരു ഹോബിയാണ്. ഇപ്പോഴിത വെല്ലുവിളി എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് താരത്തിന്. ഹരിയാനയിലെ പഞ്ച്കുളയിൽ നടന്ന റസ്ലങ് മത്സരത്തിൽ ഒരു കൈ നോക്കാമെന്ന് കരുതി കളത്തിലിറങ്ങിയാതായിരുന്നു താരം. എന്നാൽ ആദ്യ അടിയിൽ താഴെ വീണു.

വയറിനു നടുവിനും പരിക്കേറ്റ രാഖി ഇപ്പോൾ ചികിത്സയിലാണ്. വനിത ഗുസ്തി താരത്തിന്റെ ആദ്യ അടിയിൽ തന്നെ താരം നിലപരിശാകുകയായിരുന്നു. അടിയുടെ ആഘാതത്തിൽ റിങ്ങിൽ നിന്ന് ഇവർക്ക് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് പോലീസും സംഘാടകരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
സ്ഥിര വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്. മീടു ക്യാംപെയ്നേയും നടി തനുശ്രീ ദത്തയേയും വിമർശിച്ച് ഇവർ രംഗത്തെത്തിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. തനുശ്രീ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവർ ലെസ്ബിയനാണെന്നും റാകി ആരോപിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് രാഖിയ്ക്കെതിരെ തനുശ്രീ ദത്ത മാനനഷ്ട കേസ് ഫലയൽ ചെയ്തിരുന്നു.


Click it and Unblock the Notifications