»   » 'മാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിട്ടുണ്ട്, അതിലെന്താണ് തെറ്റ്?'

'മാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിട്ടുണ്ട്, അതിലെന്താണ് തെറ്റ്?'

Posted By: Rohini
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ കളിത്തോഴിയാണ് റാഖി സാവന്ത്. രാഖി സാവന്തിന്റെ ചില പ്രസ്താവനകളും വസ്ത്രധാരണ രീതികളുമൊക്കെ എന്നും വിവാദങ്ങളില്‍ ചുട്ടു പൊള്ളിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിലിലൂടെ വീണ്ടും രാഖി വാര്‍ത്തകളില്‍ നിറയുന്നു.

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

സൗന്ദര്യവര്‍ധനവിനായി പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തുന്ന നായികമാരെ കുറിച്ച് പറഞ്ഞപ്പോഴാണ് റാഖി സാവന്ത് താനും പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞത്. മാറിടത്തിന്റെ വലുപ്പം കൂട്ടുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്. അതിലെന്താണ് തെറ്റ് എന്ന് നടി ചോദിക്കുന്നു.

ഞാന്‍ സ്തനവലുപ്പം കൂട്ടാന്‍ ശസ്ത്രക്രിയ ചെയ്തു, എന്താണ് തെറ്റ്

ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഖി സാവന്ത്. സ്തനവലുപ്പം കൂട്ടുന്നതിനായി താന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞ നടി അതിലെന്താണ് തെറ്റ് എന്ന് ചോദിക്കുന്നു

ബോളിവുഡ് നടിമാരുടെ പ്ലാസ്റ്റിക് സര്‍ജ്ജറി

ബോളിവുഡിലെ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജ്ജറിയെ അമിതമായി ആശ്രയിക്കുന്നുണ്ട്. ഇവരുടെ ശരീരത്തിലെ പ്ലാസ്റ്റിക് ശേഖരിച്ചാല്‍ അത് മൂന്ന് ട്രക്കില്‍ നിറയ്ക്കാനുള്ളത്രയും ഉണ്ടാവും - രാഖി പറഞ്ഞു

മോഡിയെ വസ്ത്രമായി ധരിച്ചത്

സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും താന്‍ കാര്യമാക്കുന്നില്ല എന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും രാഖി പറഞ്ഞു.

ഇന്ദ്രാണി മുഖര്‍ജിയായി പുതിയ ചിത്രം

ഷീന ബോറ വധക്കേസ് പ്രമേയമാക്കുന്ന ഏക് കഹാനി ജൂലി കി എന്ന ചിത്രത്തിലാണ് രാഖി സാവന്ത് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ വേഷത്തിലാണ് രാഖി എത്തുന്നത്.

English summary
Rakhi Sawant: I have undergone plastic surgery, I got my breasts done

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam