വിവാഹ മോചനത്തിന് പിന്നാലെ പുതിയ കാമുകനുമൊത്ത് രാഖി സാവന്ത്, പ്രണയസമ്മാ‌നമായി ബിഎംഡബ്ല്യുവും!

ബിടൗൺ സെലിബ്രിറ്റികളിൽ ​വിവാദ വാർത്തകളിലൂടെ എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന നടിയും നർത്തകിയുമെല്ലാമാണ് രാഖി സാവന്ത്. അടുത്തിടെയാണ് താരം വിവാഹ മോചിതയായത്. പ്രണയ ദിനത്തിൽ രാഖി തന്നെയാണ് ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിയുന്നുവെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

'പ്രിയമുള്ളവരെ... ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പിരിയുന്നതാണ് ഞങ്ങൾ ഇരുവർക്കും നല്ലതെന്ന് മനസിലാക്കുന്നു.'

'എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുമ്പെ തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എനിക്കെന്റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും സന്തോഷവും ആരോഗ്യവും നിലനിർത്തുകയും വേണം.'

'എന്നെ മനസിലാക്കുന്നതിനും പിന്തുണക്കുന്നതിനും എല്ലാവർക്കും നന്ദി' എന്നാണ് വിവാഹ മോചനം പ്രഖ്യാപിച്ച് രാഖി സാവന്ത് കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടുന്ന രാഖി തുടക്കത്തിലൊന്നും ഭർത്താവിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല.

Also Read: ‌'ഞാൻ ആ രം​ഗത്തിൽ ശരിക്കും കരഞ്ഞു, മമ്മൂക്ക അഭി‌നയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു'; 'പുഴു'വിലെ കിച്ചു

വിവാഹമോചനം പ്രഖ്യാപിച്ചത് ഫെബ്രുവരിയിൽ

ബിസിനസുകാരനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നുള്ള ചർച്ചകൾ നടക്കുമ്പോഴും രാഖി നിശബ്ദത പാലിക്കുകയായിരുന്നു. രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങളാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടേയും ചില ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ബിഗ് ബോസ് സീസൺ 15ൽ മത്സരിക്കാനെത്തിയപ്പോഴാണ് രാഖി സാവന്ത് റിതേഷിനെ ഭർത്താവായി പരിചയപ്പെടുത്തിയത്. അന്ന് മികച്ച സ്വീകരണമായിരുന്നു ഇരുവർക്കും ലഭിച്ചത്.

ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്തും റിതേഷും രാഖിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ കാര്യങ്ങളിൽ രാഖി ഇടപെടുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതുമൊന്നും റിതേഷിന് ഇഷ്ടമുണ്ടായിരുന്നില്ല.

ഭർത്താവിനൊപ്പം ബി​ഗ് ബോസിൽ

ഒരുവാക്ക് സംസാരിച്ചാൽ എല്ലാം അവസാനിപ്പിക്കുമെന്ന റിതേഷ് പറഞ്ഞപ്പോൾ രാഖി നിശബ്ദത പാലിക്കുകയായിരുന്നു. രാഖിയോടുള്ള റിതേഷിന്റെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ച് സഹതാരങ്ങളും എത്തിയിരുന്നു.

റിതേഷ് നേരത്തെ വിവാഹിതനായിട്ടുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മുൻഭാര്യ റിതേഷിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

റിതേഷ് വിട്ടുപോയ ശേഷം താൻ വലിയ വിഷാദത്തിലായിരുന്നുവെന്നും രാഖി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

വിവാഹമോചനം പ്രാഖ്യാപിച്ച് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പുതിയ കാമുകനുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാഖി.

പുതിയ കാമുകൻ

ആദിൽ ഖാൻ ദുറാനി എന്ന യുവാവാണ് താരത്തിന്റെ പുതിയ കാമുകൻ. ഇരുവരും കഴിഞ്ഞ ദിവസം പാപ്പരാസികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലാണ്.

പുതിയ കാമുകൻ തനിക്ക് സമ്മാനമായി നൽകിയ ബിഎംഡബ്ല്യുവിന്റെ ചിത്രങ്ങളും രാഖി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'എന്റെ പ്രണയം... എന്റെ ജീവിതം' എന്ന ക്യാപ്ഷനോടെയാണ് പുതിയ കാമുകനൊപ്പമുള്ള വീഡിയോ രാഖി പോസ്റ്റ് ചെയ്തിരിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രണയ സമ്മാനമായി ബിഎംഡബ്ല്യു

അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത രാഖി തന്റെ കാമുകൻ ആദിലിനെ വീഡിയോ കോൾ ചെയ്യുകയും റെഡ് കാർപറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്യുന്നതിനിടെ വീഡിയോകോളിലൂടെ കാമുകനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ശേഷം മാധ്യമങ്ങൾ അഭ്യർഥിച്ചപ്പോൾ കാമുകന് ചുംബനം നൽകുകയും ചെയ്തു നടി. 1997ലെ അഗ്നിചക്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാഖി സാവന്ത് സിനിമാ ലോകത്ത് എത്തുന്നത്.

മേ ഹൂ നാ, ദിൽ ബോലെ ഹഡിപ്പ, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബി​ഗ് ബോസ് ഷോയാണ് ആരാധകരെ നേടി കൊടുത്തത്.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X