നടി രാഖി സാവന്ത് ഗര്‍ഭിണിയാണ്! വയറ്റിലുള്ളത് തന്റെ കുഞ്ഞാണെന്ന് അവകാശവാദവുമായി നടിയുടെ മുന്‍കാമുകന്‍
ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. പലപ്പോഴും നടിയുടെ അനാവശ്യ സംഭാഷണങ്ങളാണ് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണായി തീരാറുള്ളത്. നേരത്തെ കോമഡിയനും രാഖിയുടെ മുന്‍കാമുകനുമായ ദീപക് കലാലിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് നടി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ആര്‍ഭാടമൊന്നുമില്ലാതെ നഗ്നരായി തങ്ങള്‍ വിവാഹം കഴിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ ഈ വിവാഹം മുടങ്ങി പോവുകയായിരുന്നു.
ഇപ്പോഴിതാ രാഖിയ്‌ക്കെതിരെ ദീപക് രംഗത്ത് എത്തിയിരിക്കുകയാണ്. രാഖി സാവന്ത് രണ്ട് മാസം ഗര്‍ഭിണിയാണെന്നും വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നുമാണ് ദീപക് കലാല്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവരുടെ ജീവിതരീതി എന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ദീപക് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ദീപക് വീണ്ടുമെത്തി.

അങ്ങനെ ഒരു സംഭവം ഇല്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടി താന്‍ ചെയ്തതാണെന്നുമാണ് ദീപക് ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ രാഖിയോടും അവരുടെ ഭര്‍ത്താവിനോടും ഞാന്‍ മാപ്പ് പറയുകയാണ്. അവര്‍ രണ്ട് പേരെയും ഹിമാചലിലേക്ക് ക്ഷണിക്കുകയാണ്. രാഖിയുടെ പേരില്‍ ഞാന്‍ വീഡിയോ ചെയ്തതില്‍ മാപ്പ് ചോദിക്കുകയാണെന്നും ദീപക് പറയുന്നു. കഴിഞ്ഞ ദിവസം രാഖിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ദീപക്കിനെ രാഖിയുടെ സഹോദരന്‍ മര്‍ദ്ധിച്ചിരുന്നു. ഒരു ഹോട്ടലില്‍ വച്ചായിരുന്നു ദീപക്കിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്തിടെ താന്‍ വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടിരുന്നു.
പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെയാണ് രാഖിയ്‌ക്കെതിരെ ആരോപണവുമായി ദീപക് എത്തിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി നാല് കോടിയോളും രൂപ തട്ടി എടുത്തതിന് ശേഷം ഒഴിവാക്കുകയായിരുന്നു എന്നാണ് ദീപക്കിന്റെ ആരോപണം.


Click it and Unblock the Notifications