»   » അശ്ലീല വീഡിയോ വൈറലാകുന്നു; രാഖി സാവന്തിന് പറയാനുള്ളത്

അശ്ലീല വീഡിയോ വൈറലാകുന്നു; രാഖി സാവന്തിന് പറയാനുള്ളത്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: തന്റെതെന്ന പേരില്‍ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ വൈറലായ സംഭവത്തില്‍ പ്രതകരണവുമായി ബോളിവുഡ് ഐറ്റം ഡാന്‍സ് താരം രാഖി സാവന്ത്. ക്യാമറ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിയാതെ വസ്ത്രം മാറുന്ന നടിയുടെ അശ്ലീല വീഡിയോ എന്ന പേരിലാണ് എംഎംഎസ് ക്ലിപ്പ് പ്രചരിക്കുന്നത്.

ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നകാര്യം തനിക്ക് അറിയാമെന്നും താനിത് കണ്ടുകഴിഞ്ഞെന്നും രാഖി പറഞ്ഞു. എന്നാല്‍ ആരാണിതെന്ന് അറിയില്ല. കണ്ടാല്‍ തന്നെപ്പോലെയുണ്ട്. തന്റെ ഡ്യൂപ്പ് ആയിരിക്കാം. എന്നാല്‍ വീഡിയോയിലുള്ള താനല്ല. 11 വര്‍ഷമായി സിനിമാ മേഖലയിലുള്ള തനിക്ക് ഇത്തരം മോശമായ അനുഭവം ഉമ്ടായിട്ടില്ല. വീഡിയോയെക്കുറിച്ച് തനിക്ക് ആധിയുണ്ട്. ഇത്തരം വീഡിയോകള്‍ കൊണ്ട് തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും രാഖി സാവന്ത് പറഞ്ഞു.

 rakhi-sawant

വീഡിയോ കാണുമ്പോള്‍ അത് താന്‍ തന്നെയാണോ എന്ന് എനിക്കും സംശയം തോന്നുന്നുണ്ട്. പിറകില്‍ നിന്നും നോക്കുമ്പോള്‍ അങ്ങിനെത്തന്നെ. എന്നാല്‍ അത് താനല്ല. ഇത് മറക്കാനാഗ്രഹിക്കുന്ന വിഷയമാണെന്നും രാഖി വ്യക്തമാക്കി. അടുത്തിടെ സണ്ണി ലിയോണിനെതിരായ പരാമര്‍ശത്തില്‍ രാഖി സാവന്ത് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

രാം ഗോപാല്‍ വര്‍മ പറഞ്ഞത് ശരിയാണ്. താന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും രാഖി പറഞ്ഞു. സണ്ണി ലിയോണിനെപ്പോലെ എല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

English summary
Rakhi Sawant leaked MMS video: I don’t know who it is, looks like me
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam