വിവാഹ ജീവിതം വലിയ ദുരന്തമായി, കടുത്ത വിഷാദത്തിലാണ് ഞാന്‍, വെളിപ്പെടുത്തി രാഖി സാവന്ത്
ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് നടി രാഖി സാവന്ത്. ഗ്ലാമര്‍ റോളുകളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് ഒരുകാലത്ത് നടി തിളങ്ങിയത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം സോഷ്യല്‍ മീഡിയയിലൂടെയാണ് എത്താറുളളത്. രാഖി സാവന്തിന്‌റെതായി വരാറുളള പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഏത് കാര്യമായാലും ഒന്നുനോക്കാതെയുളള നടിയുടെ സംസാരമാണ് വിവാദങ്ങള്‍ സൃഷ്ടിക്കാറുളളത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും മുന്‍പ് പറഞ്ഞിട്ടുണ്ട്. കൂടാതെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഇതെല്ലാം ചെയ്യുന്നതെന്നും സഹതാരങ്ങള്‍ കുറ്റം പറഞ്ഞു.

അതേസമയം ഇത്തവണ തന്റെ വിവാഹജീവിതം പരാജയപ്പെട്ടുവെന്ന് വെളിപ്പെടുത്തികൊണ്ടാണ് നടി എത്തിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് ഹിന്ദി പുതിയ സീസണില്‍ നടിയും പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടുളള അഭിമുഖത്തിലാണ് വിവാഹ തകര്‍ച്ചയെ കുറിച്ച് രാഖി സാവന്ത് തുറന്നുപറഞ്ഞത്. കടുത്ത വിഷാദത്തിലൂടെയാണ് താന്‍ കടന്നുപോവുന്നതെന്നും സാമ്പത്തികമായി തകര്‍ന്നുവെന്നും നടി പറയുന്നു.
എന്റെ വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ് ഞാന്‍. വിധി എല്ലായ്‌പ്പോഴും എനിക്ക് എതിരായിരുന്നു. എന്തൊക്കെയായാലും മറ്റുളളവരെ പോലെ എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല. ദൈവം നല്‍കിയ സമ്മാനമാണിത്. അതിനാല്‍ അത് അമൂല്യമാണ്. കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാണ് ഞാന്‍. ഞാന്‍ ഒറ്റയ്ക്കാണ് കുടുംബത്തെ പോറ്റുന്നത്. ഒരു ധനികനെ വിവാഹം കഴിച്ചപ്പോള്‍ എന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണ് വിചാരിച്ചത്.
Recommended Video
എന്നാല്‍ ആ തീരുമാനം തെറ്റി. ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസില്‍ പറയാം. അഭിമുഖത്തില്‍ രാഖി സാവന്ത് പറഞ്ഞു. മീടു ക്യാംപെയിനില്‍ വിവാദ പരാമര്‍ശം നടത്തിയായിരുന്നു മുന്‍പ് രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. തനുശ്രീ ദത്തയ്‌ക്കെതിരെയുളള നടിയുടെ ആരോപണങ്ങള്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications











