ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും കഥ സിനിമയാക്കുന്നു! രാഖി സാവന്ത് നായിക, എന്തൊക്കെ കാണേണ്ടി വരും!!!

By Teresa John

സ്വയം പ്രഖ്യാപിത ആള്‍ ദൈവമായി അറിയപ്പെടുന്ന ഗുര്‍മീത് രാം റഹീം സിംഗും വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീത് സിംഗും ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ബലാത്സംഗ കേസില്‍ ഗുര്‍മീത് സിംഗ് ജയിലിലാണെങ്കിലും ഹണിപ്രീത് ഒളിവില്‍ പോയിരിക്കുകയാണ്. ഹരിയാനിയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇപ്പോള്‍ ഹണിപ്രീതിന്റെ പേരും ഉള്‍പ്പെടുത്തിരിക്കുകയാണ്.

ഗുര്‍മീത് സിംഗിന്റെയും അദ്ദേഹത്തിന്റെ ഏഞ്ചലിന്റെയും ജീവിതം ജനങ്ങളിലേക്ക് എത്താന്‍ പോവുകയാണ്. ഇവരുടെ കഥ സിനിമയായി നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബോളിവുഡില്‍ നിന്നുമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

 ഗുര്‍മീത് രാം റഹീം സിംഗ്

ഗുര്‍മീത് രാം റഹീം സിംഗ്

ദേരാ സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവമായി അറിയപ്പെടുന്ന ഗുര്‍മീത് രാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഗുര്‍മീതിന്റെ വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീത് അതിനിടയില്‍ ഒളിവില്‍ പോയിരിക്കുകയാണ്.

 സിനിമയാക്കുന്നു..

സിനിമയാക്കുന്നു..


ആഢംബരം കൊണ്ട് ഇന്ത്യയെ കൈയടക്കി വാണിരുന്ന ഗുര്‍മീതിന്റെയും ഹണിപ്രീതിന്റെയും ജീവിതകഥ സിനിമയാക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്


ബോളിവുഡില്‍ നിന്നുമാണ് ഇരുവരുടെയും ജീവിതകഥ സിനിമയാക്കാന്‍ പോവുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല.

ഇവരാണ് താരങ്ങള്‍

ഇവരാണ് താരങ്ങള്‍

ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിംഗായി റാസ മുദാറാണ് അഭിനയിക്കുന്നത്. ഒപ്പം ഹണിപ്രീതായി ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തുമാണ് അഭിനയിക്കാന്‍ പോവുന്നത്. അസുതോഷ് മിശ്രയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അജാസ് ഖാനും എത്തുന്നുണ്ട്.

നായികയാവണം..

നായികയാവണം..

ഹണിപ്രീത് ഇന്‍സാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന രാം റഹീം സിംഗിന്റെ വളര്‍ത്ത് മകളുടെ ആഗ്രഹങ്ങള്‍ പലതും വ്യത്യസ്തമായിരുന്നു. അവയെല്ലാം പൂര്‍ത്തിയാക്കുന്നതിന് ഗുര്‍മീത് എന്തും ചെയ്യുമായിരുന്നു. അതില്‍ ഹണിപ്രീതിന്റെ വലിയൊരു ആഗ്രഹം നായികയാവണം എന്നതായിരുന്നു.

കത്രീന കൈഫിന് പഠിക്കുന്നു

കത്രീന കൈഫിന് പഠിക്കുന്നു

ഹണിപ്രീതിന് കത്രീന കൈഫിനെ പോലെ ആവാനായിരുന്നു ആഗ്രഹം. കത്രീനയുടെ സൈസ് സീറോ ശരീരം മെരുക്കി എടുക്കുന്നതിനായി ഹണി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അതിനായി മണിക്കൂറുകള്‍ നീണ്ട പരിശീലനവും സ്വന്തമായി ജിമ്മും വിദേശത്ത് നിന്നുള്ള ട്രെയിനര്‍മാരുടെ സഹായവും ഹണിയ്ക്ക് കിട്ടിയിരുന്നു.

 പിടികിട്ടാപുള്ളി

പിടികിട്ടാപുള്ളി

ജയിലില്‍ കഴിയുന്ന ഗുര്‍മീത് സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ ഹണിപ്രീതിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശേഷം ഹണി ഒളിവില്‍ പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X