ഹോട്ടല്‍ റൂമില്‍ വെച്ച് വിവാഹം കഴിച്ചു!! രഹസ്യ വിവാഹത്തെ കുറിച്ച് വിവാദ നായിക
വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുളള താരമാണ് രാഖി സാവന്ത്. ബോളിവുഡിലെ വിവാദ നായകിക രാഖി സാവാന്ത് വിവാഹിതയായെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ വിവാഹ വാർത്ത പുറം ലോകത്തെത്തിയത്.

ഒരു ഹോട്ടൽ റൂമിൽ നിന്നുളള ചിത്രമായിരുന്നു പുറത്തു വന്നത്. ഈ വിവാഹ ബന്ധം അത്രമേൽ രഹസ്യമായതു കൊണ്ടാണ് വിവാഹം ഹോട്ടലിൽ വെച്ച് നടത്തിയതെന്നും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിനു പങ്കെടുത്തതെന്നുമുളള വാർത്തകൾ പ്രചരിക്കുന്നുണ്ട് . വെളള ഗൗൺ ധരിച്ച് കൈയിൽ പൂച്ചെണ്ടും, കൈകളിൽ മൈലാഞ്ചിയും വിവാഹ വളകളും ധരിച്ചിട്ടുണ്ട്.
എന്നാൽ വിവാഹ വാർത്ത പരന്നതോടെ ഇതിൽ പ്രതികരിച്ച് രാഖി തന്നെ രംഗത്തെത്തിയിട്ടുണ്ട്. വാർത്ത വ്യാജമാണെന്നും ഞാൻ ഇപ്പോഴും സിഗിൾ ആണെന്നുമാണ് രാഖി പറയുന്നത്. താൻ ബ്രൈഡൽ ഫോട്ടോ ഷൂട്ടിനായി എത്തിയതാണെന്നും ആളുകൾ എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. തനിയ്ക്ക് ആരുമായും ബന്ധമില്ലെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദീപക് കലാലുമായ പ്രണയത്തിലാണെന്നും 2018 നവംബറിൽ വിവാഹവും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് രാഖി തന്നെ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.


Click it and Unblock the Notifications