'ഞാൻ‌ വിചാരിച്ച പോലെ ഒന്നും നടന്നില്ല'; കാമുകന്റെ കുടുംബത്തെ കണ്ട ശേഷം രാഖി സവന്ദ്

ബോളിവുഡിലെ എന്റർടെയ്നറായാണ് രാഖി സവന്ദ് അറിയപ്പെടുന്നത്. മുൻ ബി​ഗ് മത്സരാർത്ഥിയായ രാഖി ട്രോളുകളിലെ സജീവ സാന്നിധ്യമാണ്. ബോളിവുഡിൽ എന്ത് സംഭവിച്ചാലും അതിൽ രാഖി സവന്ദിന്റെ പ്രതികരണം തേടുന്നത് പാപ്പരാസികളുടെ പതിവാണ്. രാഖിയാണെങ്കിൽ തനിക്ക് തോന്നുന്നതെല്ലാം തുറന്നു പറയുകയും ചെയ്യും. അടുത്തിടെയാണ് രാഖി ആദിൽ ഖാൻ എന്ന യുവാവുമായി പ്രണയത്തിലായത്. ഇപ്പോൾ രാഖിയുടെയും ആദിലിന്റെയും പിറകെയാണ് മാധ്യമങ്ങൾ. ഇരുവരും പുറത്തേക്ക് പോവുമ്പോഴെല്ലാം മാധ്യമങ്ങൾ പിറകെ കൂടുന്നുണ്ട്.

'ഞാൻ വിചാരിച്ച പോലെ ഒന്നും നടന്നില്ല'

ഇപ്പോഴിതാ ആദിലിന്റെ കുടുംബാം​ഗങ്ങളോടൊപ്പം പുറത്ത് പോയതായിരുന്നു രാഖി. അവിടെയും പാപ്പരാസികളെത്തി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രതികരണം ആരായുകയും ചെയ്തു. ഒന്നിച്ചൊരു ഡിന്നർ കഴിച്ചതല്ലാതെ താൻ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ലെന്നാണ് രാഖി പറയുന്നത്.

'അതെ ഞങ്ങൾ ആദിലിന്റെ കുടുംബത്തെ കണ്ടു. പക്ഷെ ഈ ബന്ധത്തെ പറ്റി സംസാരിക്കാനായിരുന്നില്ല. ഡിന്നറിന് വേണ്ടി മാത്രമായിരുന്നു. ആദിൽ നല്ല പയ്യനാണ്. അവൻ എന്നെ അവന്റെ കുടുംബത്തിന് പരിചയപ്പെടുത്തി. മുംബൈയിലേക്കുള്ള ഒരു ട്രിപ്പിന്റെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഞാൻ വിചാരിച്ച പോലെ ഒന്നും നടന്നില്ല,' രാഖി സവന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

'വിവാഹം എപ്പോഴെന്നത് ആദിലിന്റെ തീരുമാനം പോലെ'

ഇത് കേട്ട് ആദിൽ ഖാൻ ചിരിച്ചു കൊണ്ട് നീ എന്താണ് പ്രതീക്ഷിച്ചത് എന്ന് ചോദിച്ചു. ഇതിന് രാഖി മറുപടിയും നൽകി.'ഞാൻ വിചാരിച്ചു അവർ നമ്മുടെ വിവാഹത്തെ പറ്റിയും മറ്റും സംസാരിക്കുമെന്ന്. അവരെന്നെ ഒരുവട്ടം ബാഹു എന്ന് വിളിച്ചില്ലേ? വിളിച്ചു ഡാർലിം​ഗ്,' രാഖി പറഞ്ഞതിങ്ങനെ. നേരത്തെയും ആദിലുമായുള്ള വിവാഹത്തെക്കുറിച്ച് രാഖി സംസാരിച്ചിരുന്നു. വിവാഹം എപ്പോഴെന്നത് ആദിലിന്റെ തീരുമാനം പോലെയിരിക്കുമെന്നായിരുന്നു രാഖി പറഞ്ഞത്.

'ആദിൽ മറ്റൊരു ഹീറോയിനൊപ്പവും ജോലി ചെയ്യില്ല'

'ഇപ്പോൾ ഞങ്ങൾ വിവാഹിതരാവാതെ തന്നെ സന്തുഷ്ടരാണ്. എല്ലാം നല്ല രീതിയിൽ പോവുന്നു. ഇനി ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യും, ബിസിനസ് നടത്തും, ഞാൻ വെവ്വേറെ കാറുകളിൽ വരുന്നത് കണ്ടിട്ട് നിങ്ങൾക്ക് സന്തോഷം തോന്നുന്നില്ലേ ​ഗയ്സ്. ഞങ്ങൾക്ക് സിനിമകളിൽ നിന്നും വെബ് സീരീസുകളിൽ നിന്നും പാട്ടുകളിൽ നിന്നും ഓഫർ വരുന്നു. ആദിൽ മറ്റൊരു ഹീറോയിനൊപ്പവും ജോലി ചെയ്യില്ല. ഞാനാണവന്റെ മാനേജരും ഹീറോയിനും,' രാഖി ചിരിച്ചു കൊണ്ട് പറഞ്ഞു.

'നിങ്ങൾ ട്രോളിയില്ലെങ്കിൽ ഞങ്ങളെങ്ങനെ താരങ്ങളാവും'

തനിക്കെതിരെ വരുന്ന ട്രോളുകൾക്കെതിരെയും രാഖി അടുത്തിടെ സംസാരിച്ചിരുന്നു. ട്രോളുകൾ താനൊരിക്കലും കാര്യമാക്കിയിട്ടില്ലെന്നും യഥാർത്ഥത്തിൽ അവരാണ് തന്നെ പ്രശസ്തയാക്കുന്നതെന്നുമാണ് രാഖി പറഞ്ഞത്. 'നിങ്ങൾ ട്രോളിയില്ലെങ്കിൽ ഞങ്ങളെങ്ങനെ താരങ്ങളാവും. പരമാവധി നിങ്ങൾക്കെന്താണ് ചെയ്യാൻ പറ്റുക. ഞങ്ങളെ ആക്ഷേപിക്കാം. നിങ്ങൾക്കെന്നെ കൊല്ലാൻ പറ്റില്ല. എല്ലാവരും നമ്മളെ പറ്റി നല്ലത് മാത്രം പറഞ്ഞാൽ നമ്മൾ ഡയബറ്റിക് ആവും,' രാഖി പറഞ്ഞതിങ്ങനെ.

ട്രോളുകളിലൂടെ ഒരാൾ ചിലപ്പോൾ മാറിയേക്കാം. പക്ഷെ തന്റെ കാര്യത്തിൽ അത് നടക്കില്ലെന്നും രാഖി സവന്ദ് കൂട്ടിച്ചേർത്തു. നിങ്ങൾ മാറും. ഞാൻ മാറില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും. താനാരെയും വേദനിപ്പിക്കുന്നില്ല. ഞാൻ സത്യസന്ധയും എന്റർടെയ്നറുമാണെന്നായിരുന്നു രാഖി പറഞ്ഞത്.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X