ജനനേന്ദ്രിയം ഛേദിച്ച്, ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണം! രൂക്ഷ വിമർശനമായി രാഖി സാവന്ത്
ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു തെലങ്കാനയിലെ ക്രൂര ബലാത്സത്തിന് ഇരയായി കെല്ലപ്പെട്ട ഡോക്ടറുടെ മരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇപ്പോഴിത വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി രാഖി സാവന്ത്. പ്രതികളുടെ ജനനേന്ദ്രിയം ഛേദിച്ച് ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണമെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തെലുങ്കാന മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്ത് കൊണ്ടാണ് വീഡിയോ പോസ്റ്റ്. "മോദിജി രാജ്യത്തിന് വേണ്ടിവലിയ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് പാചകം ചെയ്യാന്‍ ഗ്യാസ് കൊടുത്തതു കൊണ്ട് മാത്രമായില്ല. സ്ത്രീകളുടെ സുരക്ഷയും ഉറപ്പു വരുത്തണം. അത് താങ്കളുടെ ഉത്തരവാദിത്വമാണ്. കാരണം ഈ നാട്ടിലെ പ്രധാനമന്ത്രിയാണ്. അതിനായി തെലുങ്കാനയിലെ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് താലിബാന്‍ നല്‍കുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം.
കുറ്റക്കാരെ തൂക്കിക്കൊല്ലുന്നതിന് പകരം ആസിഡില്‍ മുക്കി വെയ്ക്കണം. അവരുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചു കളയണം. തന്റെ വാക്കുകള്‍ മോദി കേള്‍ക്കുകയാണെങ്കില്‍ രാജ്യത്തെ സ്ത്രീകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല"രാഖി വീഡിയോയില്‍ പറയുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications