ഓഡിഷന് ചെല്ലുമ്പോള്‍ കതക് അടയ്ക്കും! പിന്നെ കഷ്ടപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെടുക! രാഖി സാവന്ത്

By Midhun Raj

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. ഒരു കാലത്ത് ഐറ്റം ഡാന്‍സുകളിലൂടെയും രാഖി ബോളിവുഡില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മുന്‍പ് മീടു വിവാദങ്ങളിലൂടെയും നടി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ചെറുപ്പകാലത്ത് നേരിട്ട ദുരിതാനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയിരുന്നു.

rakhi sawant,

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞു. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുളളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട മോശം അനുഭവങ്ങളും നടി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

ആദ്യ കാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്ന് എല്ലാവരും പറയുമായിരുന്നു എന്ന് നടി പറയുന്നു. അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. വിവിധ പോസിലുളള ചിത്രങ്ങളുമായി സിനിമാക്കാരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും.പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെടുക. രാഖി സാവന്ത് തുറന്നുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X