ഭര്‍ത്താവ് ഒരു ദുഷ്ടന്‍ ആയിരുന്നു; നടി രാഖി സാവന്തിന്റെ ഭര്‍ത്താവിനെ കുറിച്ച് ആദ്യ ഭാര്യയുടെ വെളിപ്പെടുത്തല്‍

ബോളിവുഡില്‍ സജീവ സാന്നിധ്യമാണെങ്കിലും വിവാദങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് രാഖി സാവന്ത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഏറ്റവുമൊടുവില്‍ ഭര്‍ത്താവിനൊപ്പം രാഖി ബിഗ് ബോസ് ഷോ യിലേക്ക് കൂടി എത്തിയതോടെ ഇരുവരുടെയും വിവാഹക്കാര്യം വലിയ രീതിയില്‍ ചര്‍ച്ചയായി. ബിസിനസുകാരനായ റിതേഷുമായി താന്‍ വിവാഹിതയായെന്നാണ് രാഖി വെളിപ്പെടുത്തിയത്. എന്നാല്‍ റിതേഷിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരികയാണ്.

രാഖിയുമായി വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ റിതേഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നണ് അറിയുന്നത്. സ്‌നിഗ്ദ പ്രിയ എന്ന സ്ത്രീയുമായി നേരത്തെ വിവാഹിതനായ റിതേഷിന് ആ ബന്ധത്തില്‍ ആറ് വയസുള്ള ഒരു കുട്ടിയും ഉണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ റിതേഷിന്റെ ആദ്യ ഭാര്യ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിഗ് ബോസിലേക്ക് പോയ തരങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പ്രിയ പങ്കുവെച്ചിരിക്കുകയാണ്.

rakhi-sawant-

ക്രൂരനായ ഭര്‍ത്താവായിരുന്നു റിതേഷ്. അദ്ദേഹം എന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. പിന്നീട് വന്ന് എന്നോട് ക്ഷമ ചോദിക്കുന്നത് കൊണ്ട് ഞാന്‍ അത് ക്ഷമിച്ചു പോന്നു. പക്ഷേ ഒരു നിര്‍ഭാഗ്യകരമായ ദിവസം അദ്ദേഹം എന്നെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ അടിച്ചു. ഞാന്‍ കിടപ്പുമുറിയിലും അവന്‍ ഹാളിലും ഇരുന്നു. പക്ഷേ വീട്ടില്‍ ആരും എന്നെ രക്ഷിക്കാന്‍ അടുത്തേക്ക് വന്നില്ല. എന്നെ വന്ന് അടിച്ചിട്ട് ഇടയ്ക്ക് ബ്രേക്ക് എടുക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും അടിക്കാന്‍ വരും. അന്ന് എനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു.

ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് അദ്ദേഹം എന്റെ അവസ്ഥ കണ്ട് പേടിച്ചു ഹോസ്പിറ്റലില്‍ കൊണ്ടു പോയത്. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിതേഷ് അവിടുത്തെ ജീവനക്കാരോട് കള്ളമാണ് പറഞ്ഞിരുന്നത്. പിന്നീട് ഒരു നഴ്സിന്റെ സഹായത്തോടെ താന്‍ പിതാവിനെ വിളിച്ച് സംഭവം മുഴുവന്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് പിതാവ് അവരുടെ ബന്ധുക്കളില്‍ ഒരാളെ അവളുടെ രക്ഷയ്ക്ക് അയക്കുകയായിരുന്നു. അന്ന് മുതലാണ് സ്‌നിഗ്ധ റിതേഷിനെ ഉപേക്ഷിച്ച. ഇക്കാര്യങ്ങളെല്ലാം അഭിമുഖത്തില്‍ റിതേഷിന്റെ ആദ്യ ഭാര്യ വെളിപ്പെടുത്തി.

 rakhi-sawant

രാഖി സാവന്തിനൊപ്പം ഭര്‍ത്താവാണെന്ന് പറഞ്ഞ് റിതേഷ് ബിഗ് ബോസില്‍ എത്തിയത് മുതല്‍ ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. റിതേഷ് രാഖിയുടെ ഭര്‍ത്താവ് അല്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധത്തിന് എന്തോ പ്രശ്‌നമുണ്ടെന്നും നേരത്തെ പ്രചരണം ഉണ്ടായിരുന്നു. അതിന് കാരണം റിതേഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന തരത്തില്‍ പ്രചരിച്ച ചിത്രങ്ങളായിരുന്നു. എന്തായാലും റിതേഷുമായിട്ടുള്ള വിവാഹ ചിത്രങ്ങളൊന്നും രാഖി പുറത്ത് വിടാത്തത് കൊണ്ട് അതിലെ സത്യമെന്താണെന്ന കാര്യം വ്യക്തമല്ല.

നിലവില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസ് സീസണ്‍ പതിനഞ്ചിലെ മത്സരാര്‍ഥികളാണ് ഇരുവരും. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യില്‍ പകുതിയ്ക്ക് ശേഷമാണ് ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നത്. അമ്പത്തിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വന്നതിനാല്‍ മത്സരമൊക്കെ കൃത്യമായി നിരീക്ഷിച്ചിരുന്നു. ഇത് താരങ്ങള്‍ക്ക് ഗുണമാകുമെന്നാണ് വിചാരിക്കുന്നത്.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X