നടിയുടെ ഭര്‍ത്താവെന്ന് പറഞ്ഞ് ബിഗ് ബോസില്‍ വന്നത് എന്റെ ഭര്‍ത്താവാണ്; റിതേഷിനെതിരെ ആദ്യ ഭാര്യ

സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ പോലും ത്രില്ലടിപ്പിക്കുന്ന ചില സംഭവവികാസങ്ങളാണ് ഷോ യില്‍ അരങ്ങേറിയത്. ആദ്യം മുതല്‍ മത്സരിക്കാന്‍ വന്നവര്‍ മുതല്‍ അമ്പത്തിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വന്നവരും ഷോ യിലുണ്ട്. അതില്‍ ശ്രദ്ദേയം നടി രാഖി സാവന്തിന്റെ എന്‍ട്രി ആയിരുന്നു. ഭര്‍ത്താവ് റിതേഷ് മുഖര്‍ജിയുടെ കൂടെയാണ് നടി ബിഗ് ബോസിലേക്ക് വന്നത്. ഇതുവരെ തന്റെ ഭര്‍ത്താവിനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാത്ത രാഖി ഷോ യിലൂടെ അത് നടത്തി.

ബെല്‍ജിയത്തില്‍ നിന്നുള്ള എന്‍ആര്‍ഐ ബിസിനസുകാരന്‍ ആണ് റിതേഷ് എന്നാണ് പറയുന്നത്. അങ്ങനൊരാള്‍ രാഖിയുമായി വിവാഹം കഴിച്ചെന്ന് പറയുന്നത് പ്രേക്ഷകരെയും ആകാംഷയിലാക്കിയിരുന്നു. എന്നാല്‍ റിതേഷ് നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് വ്യക്തമാക്കി ആദ്യ ഭാര്യ രംഗത്ത് വരികയും ചെയ്തിരുന്നു. സ്‌നിഗ്ദ പ്രിയ എന്നൊരു യുവതിയാണ് റിതേഷ് തന്റെ ഭര്‍ത്താവാണെന്ന് കാണിച്ച് ചിത്രങ്ങളടക്കം പുറത്ത് വിട്ട് കൊണ്ട് വന്നത്.

rakhi-sawant-

ഭര്‍ത്താവിന് എതിരെ ഗാര്‍ഹീക പീഡനത്തിനുള്ള കേസ് സ്‌നിഗ്ദ പ്രിയ നല്‍കിയിരുന്നു. ബിഗ് ബോസ് പതിനഞ്ചില്‍ കാണുന്ന റിതേഷ് തന്റെ ഭര്‍ത്താവ് തന്നെയാണെന്നാണ് പ്രിയ പറയുന്നത്. ഞങ്ങള്‍ രണ്ട് പേരും ബിഹാറില്‍ നിന്നുള്ളവരാണ്. 2014 ഡിസംബര്‍ ഒന്നിനാണ് ഞങ്ങള്‍ ഇരുവരും അറേഞ്ച്ഡ് ആയി വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ബിഹാറിലെ അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെയാണ് താമസിച്ചത്. 2015 മാര്‍ച്ചില്‍ ചെന്നൈയിലേക്ക് വന്നു. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ആ വര്‍ഷം ഡിസംബറില്‍ ജനിച്ചു. വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷത്തോളം ആയെങ്കിലും അതില്‍ രണ്ടര വര്‍ഷം മാത്രമേ ഒന്നിച്ച് ഞങ്ങള്‍ താമസിച്ചിരുന്നുള്ളു.

rakhi-sawant-

റിതേഷ് പെട്ടെന്ന് ദേഷ്യം വരുന്ന ആളാണെന്നാണ് ഭാര്യ പറയുന്നത്. അദ്ദേഹം പലപ്പോഴും അടിക്കുമായിരുന്നു. 2017 ഫെബ്രുവരിയിലാണ് അവസാനം പ്രശ്‌നം ഉണ്ടാവുന്നത്. ബെല്‍റ്റ് കൊണ്ട് വരെ ഉപദ്രവിച്ച് മണിക്കൂറുകളോളം കഴിയേണ്ടി വന്നതായിട്ടുമൊക്കെ പ്രിയ വ്യക്തമാക്കുന്നു. റിതേഷിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും പ്രിയയുടെ പിതാവ് ബീഹാറിലെ ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

പിന്നെ എട്ട് മാസത്തിന് ശേഷം റിതേഷ് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നു, എന്റെ നേരെ കൈ ഉയര്‍ത്തില്ലെന്ന് അച്ഛന് വാക്ക് കൊടുത്തു. എന്റെ കുട്ടിക്ക് അവന്റെ പിതാവിന്റെ സ്‌നേഹം നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കാത്തതിനാല്‍, ഞാന്‍ അവനോടൊപ്പം പോകാന്‍ തീരുമാനിച്ചു. രണ്ട് മാസം അദ്ദേഹം നന്നായി പെരുമാറിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നുമാണ് സ്‌നിഗ്ദ പ്രിയ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X