For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കെന്റെ മതവും കുടുംബവും നോക്കണം; രാഖി സവന്ദിന്റെ വസ്ത്രധാരണത്തെ പറ്റി കാമുകൻ ആദിൽ

  |

  ബോളിവുഡിലെ എന്റർടെയ്ന്റ്മെന്റ് താരമായാണ് രാഖി സവന്ദ് അറിയപ്പെടുന്നത്. ബി​ഗ് ബോസിലൂടെ ജനശ്രദ്ധ ലഭിച്ച രാഖി പിന്നീട് നിരന്തരം വാർത്തകളിൽ നിറഞ്ഞു. ബി ടൗണിലെ എല്ലാ സംഭവങ്ങളെക്കുറിച്ചും വെട്ടിത്തുറന്ന് സംസാരിക്കുന്ന രാഖി സവന്ദിന് പിന്നാലെ എപ്പോഴും പാപ്പരാസികൾ ഉണ്ടാവാറുമുണ്ട്. നേരത്തെ നടിമാരുടെ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഖി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

  നടി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം രാഖി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും വിവാദ പ്രസ്താവനകൾ മൂലമാണ് താരം എപ്പോഴും വാർത്തകളിൽ നിറയാറ്. 2019 ലാണ് രാഖി സവന്ദ് വിവാ​ഹം കഴിച്ചത്. എന്നാൽ 2022 ഓടെ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ആദിൽ ഖാൻ എന്ന യുവാവുമായി പ്രണയത്തിലാണ് രാഖി സവന്ദ്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ എത്താറുമുണ്ട്.

  ഇപ്പോഴിതാ രാഖി സവന്ദിന്റെ വസ്ത്രധാരണത്തെ പറ്റി കാമുകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ കുടുംബത്തിനോ മതത്തിനോ ഇത്തരം വസ്ത്ര ധാരണത്തോട് യോജിക്കാനാവില്ലെന്നും അതേസമയം രാഖിയെ ഹിജാബ് അണിയാൻ താനൊരിക്കലും നിർബന്ധിക്കില്ലെന്നും അദിൽ പറഞ്ഞു. രാഖി സവന്ദിനൊപ്പം പങ്കെടുത്ത പ്രസ്കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ആദിൽ. പുതിയ ​ഗാനത്തിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു പ്രസ് കോൺഫറൻസ് സംഘടിപ്പിച്ചത്.

  Also Read: സുകുവേട്ടൻ ഇല്ലെന്നുള്ള നൊമ്പരം ഉള്ളിലുണ്ടെങ്കിലും കൊച്ചു മക്കളോടൊപ്പമാകുമ്പോൾ ആ ദുഃഖം മറക്കും: മല്ലിക

  ഇതിനിടെയാണ് രാഖിയുടെ ​ഗ്ലാമറസ് വസ്ത്ര ധാരണത്തെ പറ്റി ചോദ്യം വന്നത്. രാഖി മുമ്പ് മാന്യമായ വസ്ത്രങ്ങൾ ആയിരുന്നില്ല ധരിച്ചിരുന്നതെന്നും അത് തനിക്കിഷ്ടമായിരുന്നില്ലെന്നും ആദിൽ തുറന്ന് പറഞ്ഞു. എന്നാലിപ്പോൾ രാഖി വസ്ത്ര ധാരണത്തിൽ മാറ്റം വരുത്തുന്നുണ്ടെന്നും താൻ നിർബന്ധിക്കുന്നത് കൊണ്ടല്ലെന്നും ആദിൽ പറഞ്ഞു. കാരണം എനിക്ക് നിന്നെ വേണം എന്ന് രാഖി ഇടയ്ക്ക് കയറി പറയുകയും ചെയ്തു.

  Also Read: കിടപ്പറ രം​ഗത്തിന് ഒറിജിനാലിറ്റി വേണം; രേഖയുടെയും ഓം പുരിയുടെയും അഭിനയം വിവാദമായപ്പോൾ

  അടുത്തിടെ ആദിലുമായുള്ള വിവാഹത്തെക്കുറിച്ചും രാഖി സവന്ദ് സംസാരിച്ചിരുന്നു. 'ഞങ്ങൾ വിവാഹം കഴിക്കാതെ തന്നെ ഇപ്പോൾ സന്തുഷ്ടരാണ്. എല്ലാം നല്ല രീതിയിൽ പോവുന്നു. ഞങ്ങളിനി ഒരുമിച്ച് ജോലി ചെയ്യും. ബിസിനസ് നടത്തും. ഞാൻ ഓരോരോ കാറുകളിൽ വരുന്നത് കാണുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നുന്നില്ലേ. സിനിമകളിൽ നിന്നും വെബ് സീരീസുകളിൽ നിന്നും ഓഫർ വരുന്നുണ്ട്. പക്ഷെ ആദിൽ മറ്റൊരു ഹീറോയിനോടൊപ്പവും അഭിനയിക്കില്ല. ഞാനാവണവന്റെ നായികയും മാനേജരും,' രാഖി സവന്ദ് പറഞ്ഞതിങ്ങനെ.

  Also Read: പ്രസ് മീറ്റിനിടെ ഒരു ഫോണ്‍ കോള്‍, കരഞ്ഞുകൊണ്ട് ഓടി കജോള്‍! എന്തായിരുന്നു ആ സന്ദേശം?

  ട്രോളുകളെയൊന്നും രാഖി കാര്യമാക്കാറില്ലെങ്കിലും ആദിലിനെ ഇത് ബാധിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്രോളുകളാണ് എന്നെ വളർത്തുന്നതെന്നാണ് രാഖിയുടെ പക്ഷം. ട്രോളുകൾ പേടിച്ച് താൻ മാറില്ല. ഞാൻ എങ്ങനെയാണ് അങ്ങനെ തന്നെയിരിക്കും. താനാരെയും വേദനിപ്പിക്കുന്നില്ല.

  ഞാൻ സത്യസന്ധമായാണ് സംസാരിക്കുന്നതെന്നും രാഖി പറഞ്ഞിരുന്നു. രാഖി സവന്ദിന് സമാനമായി ബി ടൗണിൽ ഇപ്പോൾ ഉയർന്നു വന്ന പുതിയൊരു താരമാണ് ഉർഫി ജാവേദ്. അതിരു കടന്ന ഫാഷൻ ചോയ്സുകളിലൂടെയാണ് ഉർഫി ബി ടൗൺ മാധ്യമങ്ങളിൽ നിറയുന്നത്.

  Read more about: rakhi sawant
  English summary
  rakhi sawant's lover adil khan about her dressing choices: says she has changed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X