അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് രാഖി സാവന്തിന്റെ കാമുകന് നടുറോഡില്‍ മര്‍ദ്ദനം! വീഡിയോ വൈറല്‍!
രാഖി സാവന്തുമായുളള വിവാഹം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് ദീപക് കലാല്‍. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇവര്‍ വിവാഹ കാര്യം അറിയിച്ചിരുന്നത്. വിദേശത്ത് വെച്ച് നഗ്നരായി വിവാഹം ചെയ്യുമെന്നായിരുന്നു ഇവരുടെ തീരുമാനം.
രാഖി സാവന്തിന്റെ കാമുകന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് നടുറോഡില്‍ വെച്ച് ദീപകിനെ ഒരാള്‍ മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

അടുത്തിടെ സത്രീകളെ മോശക്കാരാക്കി കാണിക്കുന്ന തരത്തിലുളള വീഡിയോകള്‍ ദീപക് കലാല്‍ യൂടൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. തമാശ രൂപത്തിലാണ് ഇത് ചെയ്തതെങ്കിലും ഇത്തരം വീഡിയോകള്‍ ഇനി പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് നല്‍കികൊണ്ടാണ് ദീപകിനെ യുവാവ് മര്‍ദ്ദിക്കുന്നത്.
തുടര്‍ന്ന് തന്നെ തല്ലരുതെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ദീപക് കലാല്‍ ഇയാളോട് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യില്ലെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും ദീപക് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഡല്‍ഹിയിലെ ഗുരഗാവില്‍ വെച്ചായിരുന്നു ദീപക്കിന് യുവാവില്‍ നിന്നും മര്‍ദ്ദനമേറ്റത്.


Click it and Unblock the Notifications