For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പെൺകുട്ടികൾക്ക് ഇനി ഇതേ രക്ഷയുള്ളൂ!! സ്വകാര്യ ഭാഗങ്ങളില്‍ താഴിട്ട് പൂട്ടി രാഖിയുടെ പ്രതിഷേധം

  By Suchithra Mohan
  |

  നാന പടേക്കറിനെതിരെയുള്ള തനുശ്രീദത്തയുടെ വെളിപ്പെടുത്തലോട് കൂടിയാണ് ഇന്ത്യയിൽ മീടൂ ക്യാംപെയ്നുകൾ വീണ്ടും ശക്തമാകാൻ തുടങ്ങിയ. പടേക്കറിനെതിരെയുളള നടിയുടെ ആരോപണം ബോളിവുഡിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. സിനിമ ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു പടേക്കറിനെതിരെയുളള നടിയുടെ ആരോപണം. ഇതിനു പിന്നാലെ ബോളിവുഡിൽ വൻ കോലാഹലങ്ങളായിരുന്നു അരങ്ങേറിയത്.

  അർജുനുമായി ഒത്തുതീർപ്പിന് തയ്യാറല്ല!! കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും, നിലപാട് കടുപ്പിച്ച് ശ്രുതി

  തനുശ്രീദത്തയെ പിന്തുണച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. നടിയ്ക്ക് മാത്രമല്ല മീടൂ അനുഭവങ്ങൾ പങ്കുവെച്ച് എല്ലാ ചലച്ചിത്രപ്രവർത്തകർക്കും ബോളിവുഡ് ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പടേക്കർ- തനശ്രീ വിവാദം കത്തി കയറുമ്പോൾ നടിയ്ക്കെതിരെ ആരോപണവുമായി ബോളിവുഡ് നടി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. പിന്നീട് ഇവർ തമ്മിൽ വൻ വാക്പേരിനു കളമൊരുങ്ങുകയായിരുന്നു. ഇപ്പോഴിത വ്യത്യസ്തമായ കണ്ടു പിടുത്തവുമായി രാഖി രംഗത്തെത്തിയിരിക്കുകയാണ്. ബാലാത്സംഗങ്ങളിൽ നിന്ന് രക്ഷനേടാനുളള വഴിയാണ് രാഖി ഉപദേശിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോയിലൂടെയാണ് താരം തന്റെ കണ്ടുപിടിത്തം പുറംലോകത്തെ അറിയിച്ചത്.

  അമ്മയ്ക്ക് നേരെ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന! ഷോയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കില്ല

  സ്വകാര്യ ഭാഗങ്ങൾ പൂട്ടി സൂക്ഷിക്കുക

  പെൺകുട്ടികൾ ബാലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടാൻ സ്വാകാര്യ ഭാഗങ്ങൾ പൂട്ടിട്ട് സൂക്ഷിക്കണമെന്നാണ് രാഖി പറയുന്നത്. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്നും നടി അവകാശപ്പെടുന്നുണ്ട്. എന്നാൽ നടിയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.സ്ത്രീകൾ തുറന്നു സംസാരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വീഡിയോയിലൂടെ സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുകയാണെന്നും വിവാദങ്ങൾ സൃഷ്ടിക്കാൻ വേണ്ടി രാഖി മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഒരു കൂട്ടർ ആരോപിക്കുന്നുണ്ട്.

  രാഖിയും തനുശ്രീയും നേർക്ക് നേർ

  രാഖിയും തനുശ്രീയും പരസ്പര കൊമ്പ് കോർത്തിരുന്നു ഹോൺ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് തനുശ്രീയ്ക്ക് മോശാനുഭവം ഉണ്ടായത്.ഇതിനെ തുടർന്ന് ഇവർ സെറ്റിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗാനരംഗം രാഖി സാവന്തായിരുന്നു ചെയ്തിരുന്നത്. താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ രാഖി തന്നെ അപമാനിച്ചുവെന്നും തനുശ്രീ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വൻ വൻവാക്വാദമുയർന്നിരുന്നു. രാഖിയ്ക്കെതിരെ മാനനഷ്ടകേസ് നൽകുകയും ചെയ്തിരുന്നു..

  ലെസ്ബിയൻ

  തനുശ്രിയ്ക്കെതിരെ ലൈംഗികാരോപണവുമായി രാഖി രംഗത്തെത്തുകയായിരുന്നു. തനുശ്രീ സ്വവർഗ്ഗ അനുരാഗിയാണെന്നും തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും രാഖി തുറന്നടിച്ചു. കൂടാതെ താനുമായുളള സൗഹൃദം മുതലെടുത്തു തനുശ്രീ തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നും രാഖി പറഞ്ഞിരുന്നു. രാഖിയുടെ വെളിപ്പെടുത്തലിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരുന്നത്.

  തനുശ്രീയ്ക്ക് നേരെയുള്ള ആക്രമണം

  ഹോൺ ഓക്കെ എന്ന സെറ്റിൽവെച്ചാണ് തനുശ്രീയ്ക്ക് പടേക്കറിൽ നിന്ന് മോശമായ അനുഭവം ഉണ്ടായത്. തുടർന്ന് സിനിമ പകുതി വഴിയിൽ ഉപേക്ഷിച്ച് ഇവർ മടങ്ങി പോകകയായിരുന്നു. എന്നൽ പുറത്ത് നടിയ്ക്കും കുടുംബത്തിനു നേരെ വൻ ആക്രമണമായിരുന്നു അന്ന് നേരിടേണ്ടി വന്നത്. നാനാ പടേക്കറിന്റെ ഗുണ്ടാ സംഘടം തനുശേരിയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കുടുംബവുമായി സഞ്ചരിക്കവെ കാറിനു നേരേയാണ് ആക്രമണം നടന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  English summary
  Rakhi Sawant’s new invention to protect women from sexual harassment at workplaces

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more