പാകിസ്ഥാന്റെ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്! വിവാദ നായികയായി വീണ്ടും ബോളിവുഡ് ഐറ്റം ഗേള്‍

By Midhun Raj

വിവാദ നായികയായി എന്നും വാര്‍ത്തകളില്‍ ഇടംനേടാറുളള താരമാണ് രാഖി സാവന്ത്. ഐറ്റം ഡാന്‍സുകളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. മീടു ക്യാംപെയിനില്‍ വിവാദ പരാമര്‍ശം നടത്തിയായിരുന്നു മുന്‍പ് രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. തനുശ്രീ ദത്തയ്‌ക്കെതിരെയുളള നടിയുടെ പ്രതികരണങ്ങള്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കുകയും ചെയ്തു.

മീ ടൂവിന് ശേഷം വിവാഹം കഴിക്കുമെന്നുളള തീരുമാനവുമായി രാഖി എത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം നടി കുറച്ചുകാലം മാറിനില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു വിവാദ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് നടി.

rakhi sawant,

പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയുളള രാഖി സാവന്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ചുളള ചിത്രമെടുത്തതിന് നടിക്കെതിരെ വലിയ രീതിയിലുളള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.

രാഖി സാവന്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എല്ലാത്തിനുമൊടുവില്‍ ഇതില്‍ വിശദീകരണവുമായി രാഖി സാവന്ത് തന്നെ രംഗത്തെത്തിയിരുന്നു. താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍നിന്നുളള ദൃശ്യമാണിതെന്നാണ് നടിയുടെ വിശദീകരണം. സിനിമയില്‍ കാശ്മീരി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X