രാഖിയോടും ഭർത്താവിനോടും മാപ്പ് പറയണം! ദീപക് കലാലിന് നേരെ ക്രൂര പീഡനം, വീഡിയോ വൈറൽ
ബോളിവുഡിലെ വിവാദ താരങ്ങളാണ് നടി രാഖി സാവന്തും നടിയുടെ മുൻ കാമുകനും കൊമേഡിയനുമായ ദീപക് കലാലും. 2018 ഡിസംബറിൽ ഇരുവരുടെയും വിവാഹം 2018 അവസാനം ഉണ്ടാകുമെന്ന് താരം തന്നെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടി വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നും രാഖി അന്ന് പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ വിവരം രാഖി പുറത്തു വിട്ടിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ദീപക് രംഗത്തെത്തുകയായിരുന്നു.വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്റെ പക്കല്‍ നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില്‍ ജീവിതം നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ദീപിക്കിനെ ക്രൂരമായി മർദിച്ച് രാഖിയുടെ സഹോദരന്റെ ഭാര്യ. ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ദീപകിന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും, ചെവിയില്‍ നുള്ളുകയും ചെയ്തതിന് ശേഷം മുഖത്ത് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. .രാഖിയ്ക്കും തന്റെ ഭര്‍ത്താവിനുമെതിരേ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. വീഡിയോ രാഖിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് നീക്കം ചെയ്തു


Click it and Unblock the Notifications