»   » തനുശ്രീ ലെസ്ബിയനാണ്! എന്റെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചു! പീഡനത്തിരയാക്കി! തുറന്നടിച്ച് രാഖി

തനുശ്രീ ലെസ്ബിയനാണ്! എന്റെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചു! പീഡനത്തിരയാക്കി! തുറന്നടിച്ച് രാഖി

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    തനുശ്രീ ദത്ത ലെസ്ബിയനാണ് | filmibeat Malayalam

    നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടൂ ക്യാപെയ്ന്‍ ഒന്നു കൂടി സജീവമായിരുന്നത്. തനുശ്രീയുടെ തുറന്നുപറച്ചിലിനു ശേഷം നിരവധി നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ ആരോപണങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. ആഷിഖ് ബനായാ അപ്‌നേ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച തനുശ്രീ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട മോശം അനുഭവമായിരുന്നു വെളിപ്പെടുത്തിയിരുന്നത്.

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒടിയനും! ഒന്നാമതായി വിജയുടെ സര്‍ക്കാര്

    തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. നടി രാഖി സാവന്ത് അടക്കമുളള ആളുകള്‍ തനുശ്രീയ്‌ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയിരുന്നത്. വെറും പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണ് തനുശ്രീ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും നടി മയക്കു മരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇപ്പോഴിതാ തനുശ്രീയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി സാവന്ത്.

    തനുശ്രീയ്‌ക്കെതിരെ രാഖി സാവന്ത്

    2008ല്‍ ഹോണ്‍ ഓകെ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു മുന്‍പ് തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. നാനാ പടേക്കര്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നും നടി പറഞ്ഞിരുന്നു. നാനാപടേക്കറിനു പിന്നാലെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്ന് തനുശ്രീക്ക് പകരം സിനിമയില്‍ അഭിനയിച്ചത് രാഖി സാവന്തായിരുന്നു.

    തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങള്‍

    ഈ പശ്ചാത്തലത്തിലായിരുന്നു തനുശ്രീയ്‌ക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത് നേരത്തെ രംഗത്തെത്തിയിരുന്നത്. തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത ശേഷമാണ് തനുശ്രീക്കെതിരെ രാഖി വീണ്ടും രംഗത്തെത്തിയിരുന്നത്. പത്രസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാഖി വീണ്ടും എത്തിയിരുന്നത്.

    തനുശ്രീ ദത്ത ലെസ്ബിയനാണ്

    ലെസ്ബിയനാണ് തനുശ്രീ ദത്തയെന്നായിരുന്നു രാഖി സാവന്തിന്റെ പുതിയ ആരോപണം. തനുശ്രീ ലെസ്ബിയനാണെന്നും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു. പത്തു കൊല്ലം മുന്‍പായിരുന്നു സംഭവം. അന്ന് അവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ആ സമയങ്ങളില്‍ ഒരുപാട് പാര്‍ട്ടികളിലും മറ്റുമായി ഞങ്ങള്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. തനുശ്രീ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒന്നിലധികം തവണ എന്നെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. രാഖി സാവന്ത് പറയുന്നു

    തനിക്ക് വന്ന ഭീഷണികള്‍

    തനുശ്രീയെ കുറ്റപ്പെടുത്തിയതിന് തനിക്ക് നിരന്തരം ഭീഷണികള്‍ വന്നതായും രാഖി സാവന്ത് പറയുന്നു. തന്നെ കൂട്ടമാനഭംഗം ചെയ്യുമെന്നും വധിക്കുമെന്നും പറഞ്ഞൊക്കെ കോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ തനിക്ക് സുരക്ഷിതത്വമില്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും രാഖി സാവന്ത് പറയുന്നു. പെണ്ണിന്റെ ശരീരമാണെങ്കിലും ആണിന്റെ മനസാണ് തനുശ്രീക്കെന്നും രാഖി സാവന്ത് ആരോപിച്ചു.

    ബോളിവുഡില്‍ ഇത്തരം ആളുകള്‍ നിരവധി

    ബോളിവുഡില്‍ ഇത്തരം നിരവധി ലെസ്ബിയന്‍സ് ഉണ്ടെന്നും അവരില്‍ ഒരാളാണ് തനുശ്രീയെന്നും രാഖി സാവന്ത് പറയുന്നു. തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തതുകൊണ്ടാണ് തനുശ്രീയുടെ യഥാര്‍ത്ഥ സ്വഭാവം ഇപ്പോള്‍ വെളിപ്പെടുത്തിയത്. ലെസ്ബിയന്‍സായ മറ്റുളളവരുടെ പേരുകള്‍ താന്‍ പറയില്ലെന്നും അതില്‍ താല്‍പര്യമില്ലെന്നും പത്രസമ്മേളനത്തില്‍ രാഖി സാവന്ത് പറഞ്ഞു.

    അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല! ധര്‍മ്മജന്റെ പാട്ടിന് ആശംസകളുമായി രമേഷ് പിഷാരടി! കാണൂ

    മീ ടു വെളിപ്പെടുത്തലുമായി അമല പോളും! തമിഴ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി


    English summary
    rakhi sawant says against tanushree dutta

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more