തനുശ്രീയുടെ ലൈംഗികാരോപണം പബ്ലിസിറ്റിക്കു വേണ്ടി! നടിക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത്!!
ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. തനിക്ക് ഒരു സിനിമാ സെറ്റില്‍ വെച്ച് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ചായിരുന്നു നടി പറഞ്ഞത്. ഒരു ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം തനുശ്രീ പറഞ്ഞിരുന്നത്. ആഷിഖ് ബനായ അപ്‌നേ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ താരമാണ് തനുശ്രീ ദത്ത.ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ നടിക്ക് അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമയില്‍ നിന്നും മാറിനില്‍കേണ്ടി വന്നിരുന്നു.
ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നാനാ പടേക്കറിനെതിരെയായിരുന്നു തനുശ്രീ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. 2008ല്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. ബോളിവുഡിലെ മീടു ക്യാപയിനിംഗിന് പിന്നാലെയായിരുന്നു തനുശ്രീയും തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ്. തനുശ്രിയെ പിന്തുണച്ച് ബോളിവുഡിലെ യുവതാരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം നടി രാഖി സാവന്ത് തനുശ്രീക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.

രാഖി സാവന്തിന്റെ പ്രതികരണം
തനുശ്രീ വിഷയത്തില്‍ ബോളിവുഡ് താരങ്ങളുടെയല്ലാം പ്രതികരണം വന്നതിനു പിന്നാലെയായിരുന്നു രാഖി സാവന്തും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത്. വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് തനുശ്രീ ദത്ത ഇങ്ങനെ ചെയ്യുന്നതെന്നാണ് രാഖി സാവന്ത് പറയുന്നത്. നാനാ പടേക്കറിനെതിരെ തെറ്റായ ആരോപണങ്ങളാണ് നടി പറഞ്ഞതെന്നും രാഖി സാവന്ത് പറയുന്നു. ഹോണ്‍ ഒക പ്ലീസ് എന്ന ചിത്രത്തില്‍ തനുശ്രീയ്ക്ക് പകരം ഐറ്റം ഡാന്‍സ് കളിച്ചത് രാഖി സാവന്തായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തനുശ്രീ പറയുന്ന കാര്യങ്ങള്‍ വെറും പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയുളളത് മാത്രമാണെന്ന് പറഞ്ഞുകൊണ്ട് രാഖി സാവന്ത് എത്തിയിരിക്കുന്നത്.

ബിഗ് ബോസിലെത്താനുളള ശ്രമം
പബ്ലിസിറ്റി സ്റ്റണ്ടിനു പുറമെ ബിഗ് ബോസില്‍ എത്താനും കൂടിയാണ് തനുശ്രീ ഇങ്ങനെ ചെയ്യുന്നതെന്നും രാഖി സാവന്ത് ആരോപിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുക വഴി മാധ്യമങ്ങളുടെ ശ്രദ്ധേ നേടാനാവുമെന്നത് തനുശ്രീക്ക് അറിയാമെന്നും ഇതിലൂടെ ബിഗ് ബോസില്‍ കയറികൂടാനുളള ശ്രമമാണ് തനുശ്രീ നടത്തുന്നതെന്നും രാഖി സാവന്ത് പറയുന്നു. താന്‍ നാനാ പടേക്കറിനെയാണ് പിന്തുണയ്ക്കുന്നതെന്നും തെറ്റായ ആരോപണങ്ങളാണ് തനുശ്രീ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്നതെന്നും രാഖി സാവന്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

യുവതാരങ്ങളുടെ പിന്തുണ
അതേസമയം തനുശ്രീക്ക് പിന്തുണയുമായി ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തുവരുന്നുണ്ട്. ഫര്‍ഹാന്‍ അക്തര്‍,ട്വിങ്കിള്‍ ഖന്ന,പ്രിയങ്കാ ചോപ്ര,സോനം കപൂര്‍ തുടങ്ങിയവരായിരുന്നു നേരത്തെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. തനുശ്രിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു താരങ്ങളെല്ലാം തന്നെ നടിക്ക് പിന്തുണയുമായി എത്തിയിരുന്നത്.

സഹസംവിധായിക പറഞ്ഞത്
തനുശ്രീക്ക് പിന്തുണയുമായി സെറ്റിലുണ്ടായിരുന്ന സഹസംവിധായികയും നേരത്തെ രംഗത്തുവന്നിരുന്നു. നടി പറഞ്ഞതെല്ലാം സത്യമാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ എത്തിയിരുന്നത്. നടി പറഞ്ഞതെല്ലാം ശരിയാണെന്നും ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ തനുശ്രീ നടത്തിയതില്‍ അഭിമാനിക്കുന്നുവെന്നും ജാനിസ് സെക്വറ അഭിപ്രായപ്പെട്ടിരുന്നു. ജാനിസിന്റെ ട്വീറ്റിനു പിന്നാലെയായിരുന്നു നടി സോനം കപൂറും എത്തിയിരുന്നത്. ജാനിസ് പറഞ്ഞതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും തനുശ്രീയെ പിന്തുണയ്ക്കുന്നുമാണ് സോനം ട്വീറ്റ് ചെയ്തിരുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications