പ്രിയങ്കയുടെ നിക്കിനെക്കാള്‍ നല്ലയാളാണ് തന്റെ ഭര്‍ത്താവെന്ന് രാഖി!നഗ്നരായി വിവാഹം കഴിക്കുമെന്നും നടി
ബോളിവുഡിലെ വിവാദ നായികയായിട്ടാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. ഐറ്റം ഡാന്‍സുകളിലൂടെയായിരുന്നു നടി ബോളിവുഡില്‍ തിളങ്ങിയിരുന്നത്. നടിയുടെ ചില വെളിപ്പെടുത്തലുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീ ടു തുറന്നുപറച്ചിലിനു പിന്നാലെ രാഖി പറഞ്ഞ കാര്യങ്ങളാണ് വലിയ വിവാദമുണ്ടാക്കിയിരുന്നത്. പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും കുറ്റംപറയാറുണ്ട്.
ഏത് കാര്യമായാലും ഒന്നുനോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുളളത്. അടുത്തിടെ കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ ദീപക് കലാലുമായി വിവാഹത്തിനൊരുങ്ങുകയാണെന്ന് രാഖി സാവന്ത് അറിയിച്ചിരുന്നു. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുകൂട്ടിയായിരുന്നു നടി ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിവാഹത്തിന്റെ ചെലവു ചുരുക്കാനായി നഗ്നരായി ചടങ്ങ് നടത്തുമെന്നും നടി അറിയിച്ചു. ഇപ്പോഴിതാ നടി പ്രിയങ്കാ ചോപ്രയെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിനെയും പരിഹസിച്ച് എത്തിയിരിക്കുകയാണ് രാഖി സാവന്ത്.

പ്രിയങ്ക-നിക്ക് വിവാഹം
കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള വിവാഹം നടന്നിരുന്നത്. ബോളിവുഡും ഹോളിവുഡും ഏറെ നാളായി ഉറ്റുനോക്കിയ വിവാഹം രാജസ്ഥാനിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. താരജോഡികളുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബോളിവുഡില്‍ രണ്‍വീര്‍ സിങ്-ദീപികാ പദുകോണ്‍ വിവാഹത്തിനു പിന്നാലെയായിരുന്നു ഇരുവരുടെയും കല്യാണ ചടങ്ങുകള്‍ നടന്നിരുന്നത്.

രാഖി പറഞ്ഞത്
അതേസമയം പ്രിയങ്കാ ചോപ്രയുടെ വിവാഹം രാഖി സാവന്തിന് അത്രയ്ക്ക് പിടിച്ചില്ലായിരുന്നു. നടിയെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിനെയും വിമര്‍ശിച്ച് രാഖി സാവന്ത് തുടര്‍ന്ന് എത്തിയിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോഹ്നാസിനെക്കാള്‍ നല്ലയാളാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക്ക് എന്നാണ് ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് രാഖി പറഞ്ഞിരിക്കുന്നത്. മാത്രമല്ല ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍,ആമിര്‍ ഖാന്‍,ഷാരൂഖ് ഖാന്‍ തുടങ്ങിയവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി പറയുന്നു.

ഞങ്ങളുടെത് അമേരിക്കയില്‍ വെച്ചാവും
കൂടാതെ നിങ്ങളുടെതു പോലെ ആഡംബര വിവാഹമല്ല തങ്ങളുടെതെന്നും രാഖി പറയുന്നു. ചെലവു ചുരുക്കിയാണ് ഞാനും ദീപക്കും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നഗ്നരായിട്ടാകും ഞങ്ങള്‍ വിവാഹം കഴിക്കുക. വിവാഹ ചടങ്ങിനെത്തുന്നവരും അങ്ങനെ ആയിരിക്കും വരിക. നിങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ചാണെങ്കില്‍ ഞങ്ങളുടെത് അമേരിക്കയില്‍ വെച്ചാവുമെന്നും നടി പറയുന്നു.

മുന്‍പ് ദീപികാ പദുകോണിനെയും
മുന്‍പ് ദീപികാ പദുകോണിനെയും രണ്‍വീര്‍ സിങിനെയും വെല്ലുവിളിച്ചു രാഖി എത്തിയിരുന്നു. ചെലവ് ചുരുക്കിയാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ദീപികയെ പോലെ മേനി നടിക്കാനില്ലെന്നും നടി പറഞ്ഞിരുന്നു. ഡിസംബര്‍ 31നാണ് ദീപക് കലാലുമായുളള രാഖി സാവന്തിന്റെ വിവാഹം നടക്കുക. നാല്‍പതാമത്തെ വയസ്സില്‍ വിവാഹിതയാകാനൊരുങ്ങുന്ന രാഖി തന്റെ വിവാഹവും വിവാദത്തിലാക്കി വാര്‍ത്തകളില്‍ ഇടംനേടാനുളള തയ്യാറെടുപ്പുകളിലാണ്.


Click it and Unblock the Notifications