»   » വിവാദ നായിക രാഖി സാവന്തിന്റെ കരിയര്‍ അപകടത്തിലേക്ക്!!

വിവാദ നായിക രാഖി സാവന്തിന്റെ കരിയര്‍ അപകടത്തിലേക്ക്!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ വിവാദ നായിക എന്നാണ് രാഖി സാവന്ത് അറിയപ്പെടുന്നത്. അടുത്തിടെ വാത്മീകി സമുദായത്തെ അപമാനിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളുണ്ടാക്കി. സംഭവത്തില്‍ മുംബൈ പോലീസ് രാഖി സാവന്തിനെ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിയതാണ് രാഖി സാവന്തിന് എതിരെയുള്ള കേസ്.

കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് നടി രാഖി സാവന്ത് ഏറ്റവും പുതിയ വിവാദത്തെ കുറിച്ചും അതിന്റെ സത്യവസ്ഥയെ കുറിച്ചും തുറന്ന് പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ഉപദ്രവിക്കുന്നു

വാത്മീകി സമുദായത്തെ അപമാനിച്ചു എന്ന തരത്തിലാണ് തനിയ്‌ക്കെതിരെ പരാതി നല്‍കിയത്. ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. പരാതി നല്‍കി തന്നെ ഉപദ്രവിക്കുകയാണെന്നും നടി പറഞ്ഞു.

തെറ്റുകാരിയല്ല

ഞാന്‍ തെറ്റുകാരിയല്ലെന്ന് നടി. എന്റെ ഫ്രണ്ടിനെ കുടുക്കാന്‍ ഒരു ശ്രമം നടത്തിയതാണ്. പക്ഷേ കുടുങ്ങിയത് ഞാനാണ്. സുഹൃത്തിന്റെ മോശം സമങ്ങളില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ ഞാന്‍ ഒരുപാട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ സുഹൃത്ത് ഒരുപാട് മാറിയെന്നും നടി പറയുന്നു.

ഭീഷണിപ്പെടുത്തി

വാത്മീകി സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് ഒത്തിരി ഭീഷണികള്‍ തനിക്ക് നേരിടേണ്ടി വന്നു. ജൂലൈ ആറു മുതല്‍ പതിനാല് വരെ എന്റെ ഫോണ്‍ കോള്‍ എല്ലാം പോലീസ് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഞാനെന്ത് ചെയ്തുവെന്ന് എനിക്ക് മനസിലാകുന്നില്ല.

ഹാജരായില്ല

മാര്‍ച്ച് ആറിനാണ് നടി രാഖി സാവന്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും വരാത്തതിനാലാണ് നടിയുടെ പേരില്‍ അറസ്റ്റ് വാറാണ്ട് പുറപ്പെടുവിച്ചത്. ലുധിയാന പോലീസിലെ രണ്ടംഗ സംഘമാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.

English summary
Rakhi Sawant Says People Are FORCEFULLY Dragging Her In Bad Light To Ruin Her Career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam