For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് ഒന്നും അറിയില്ലായിരുന്നു!! തെറിവിളിച്ചതിന് ക്ഷമിക്കു, സണ്ണിയോട് പരസ്യമായി മാപ്പു പറഞ്ഞ് രാഖി

  |

  വിവാദങ്ങളുടെ കളിത്തോഴിയാണ് രാവി സാവന്ത്. വിവാദ പരാമർശത്തിലൂടേയോ വസ്ത്രധാരണത്തിലൂടേയും അടിക്കടി രാഖി മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. വിവാദ പുത്രിയായതു കൊണ്ട് തന്നെ താരത്തിന് ശത്രുക്കളുടെ കാര്യത്തിലും യാതൊരു കുറവുമില്ല. തനിയ്ക്ക് പറയാനുള്ളത് പൊതു വേദികളിലാകും രാഖി തുറന്നടിക്കുക.

  മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ തനിയ്ക്കൊരു ഡിമാന്റുണ്ടായിരുന്നു!! വെളിപ്പെടുത്തലുമായി മുത്തുമണി

  ഗ്ലാമർ ലോകത്ത് റാണിമാരാണ് സണ്ണി ലിയോണും രാഖി സാവന്തും. ഇവർ തമ്മിലുളള സ്വരചേർച്ച പരസ്യമായ രഹസ്യമാണ്. സണ്ണിയുടെ ഇന്ത്യൻ സിനിമ ലോകത്തിലേയ്ക്കുള്ള കടന്നു വരവ് ഏ‌റ്റവും പാരയായത് രാഖി സാവന്തിനായിരുന്നു. അത് അവർ പല അവസരത്തിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷം മുൻപുള്ള സംഭവം വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുകയാണ് രാഖി.

  പാർവതിയുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അറിയാമോ? സ്വന്തം കഥയുമായി താരം!! വീഡിയോ കാണാം...

   ക്ഷമാപണം

  ക്ഷമാപണം

  മൂന്ന് വർഷം മുൻപാണ് സണ്ണി ലിയോണിനെ കടന്നാക്രമിച്ച് രാഖി രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ അത് വീണ്ടും ചർച്ച വിഷയമാകുകയാണ്. താൻ മുൻപ് നടത്തിയ വിവാദ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞിരിക്കുകയാണ് രാഖി. സണ്ണിയെ കുറിച്ചും അവരുടെ കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തെ കുറിച്ചും പിന്നീട് ജീവിതം പിടിച്ചെടുക്കനായി നടത്തിയ പോരാട്ടങ്ങളെ കുറിച്ചും തനിയ്ക്ക് ഒന്നും അറിയില്ലായിരുന്നു. ഇതൊന്നും അറിയാതെയാണ് താൻ സണ്ണിയെ വിലയിരുത്തിയതെന്നും രാഖി പറഞ്ഞു. രാജീവ് ഖണ്‌ഡേല്‍വാളിന്റെ ചാറ്റ് ഷോയില്ലാണ് രാഖി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു

  ബലാത്സംഗത്തെ പ്രോൽസാഹിപ്പിക്കുന്നു

  ബലാത്സംഗത്തെ പ്രോൽസാഹിപ്പിക്കുന്നു

  മൂന്നു വർഷം മുൻപ് മുംബൈയിൽ നടന്ന ഒരു പൊതു പരിപാടിയിൽ വച്ചായിരുന്നു സണ്ണിയ്ക്കെതിരെ രാഖി ആഞ്ഞടിച്ചത്. സണ്ണി ലിയോൺ പോൺ രംഗത്ത് കത്തി നിൽക്കുന്ന സമയമായിരുന്നു അത്. താരം ഇന്ത്യയിൽ ബലാത്സംഗത്തെ പ്രോൽസാഹിപ്പിക്കുകയാണെന്നും ഇവർ ഇന്ത്യയയിൽ നിന്ന് പോകണമെന്നും രാഖി പറഞ്ഞു. സണ്ണിയ്ക്കെതികരെ ആഞ്ഞടിക്കാൻ രാഖി ഉയർത്തി കാണിച്ചത് താരം അഭിനയിച്ച കോണ്ടത്തിന്റെ പരസ്യവും സിനിമ ഗാനങ്ങളുമായിരുന്നു.

   ജനങ്ങളെ വഴിതെറ്റിക്കുന്നു

  ജനങ്ങളെ വഴിതെറ്റിക്കുന്നു

  സണ്ണിയുടെ വസ്ത്രധാരണവും ഗാനരംഗങ്ങളുമെല്ലാം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലന്നായിരുന്നു രാഖിയുടെ അന്നത്തെ വാദം. ഇത് ഇന്ത്യയിലെ പുരുഷൻമാരെ മാത്രമല്ല സ്ത്രീകളേയും വഴിതെറ്റിയ്ക്കുമെന്നായിരുന്നു താരത്തിന്റെ അന്നത്തെ ഭാഷ്യം. അതിനാൽ തന്നെ ഇന്ത്യയിൽ ഇനിയും തുടർന്ന് അഭിനയിക്കണമെങ്കിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും രാഖി അന്ന് ആവശ്യപ്പെട്ടിരുന്നു.

   രാഖിയെ പുറത്താക്കിയത് സണ്ണി

  രാഖിയെ പുറത്താക്കിയത് സണ്ണി

  സണ്ണി ലിയോണിന്റെ ഇന്ത്യൻ സിനിമയിലേയ്ക്കുള്ള കടന്നു വരവ് ഏറ്റവും കൂടുതൽ ബാധിച്ചത് രാഖി സാവന്തിനെയായിരുന്നു. ഇന്ത്യൻ ഗ്ലാമറസ് ലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു രാഖി. രാഖിയുടെ വസ്ത്രധാരണം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സണ്ണി ലിയോൺ എത്തിയതോടെ രാഖിയ്ക്ക് വൻ തിരിച്ചടിയായിരുന്നു. കൂടാതെ താരത്തിന്റെ വളർച്ച അത്ഭുതപ്പെടുത്തു വിധത്തിലായിരുന്നു. ഇത് രാഖിയെ ചൊടിപ്പിച്ചിരുന്നു. സണ്ണിയെ വിമർശിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ രാഖി അത് മാക്സിമം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.

  English summary
  Rakhi Sawant says 'sorry' to Sunny Leone on Rajeev Khandelwal's 'Juzz Baatt'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X