»   » കോണ്ടം ആനന്ദവും സുരക്ഷയും നല്‍കുന്നു, പരസ്യത്തില്‍ അഭിനയിച്ചത് സാമൂഹ്യ സേവനം എന്ന് രാഖി

കോണ്ടം ആനന്ദവും സുരക്ഷയും നല്‍കുന്നു, പരസ്യത്തില്‍ അഭിനയിച്ചത് സാമൂഹ്യ സേവനം എന്ന് രാഖി

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ രാഖി സാവന്തിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. വിവാദങ്ങളുണ്ടാക്കി വാര്‍ത്തയാക്കി പബ്ലിസിറ്റി നേടുക എന്നതാണ് രാഖി സാവന്തിന്റെ ഉദ്ദേശം എന്നതിന് മുന്‍പും പല പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഇത്തവണ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറയുന്നത്. ഈ പരസ്യത്തില്‍ അഭിനയിച്ചത് സാമൂഹ്യ സേവനമാണെന്നാണ് നടി പറയുന്നത്.

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

സമൂഹ്യ സേവനം

ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് ബോളിവുഡ് താരം രാഖി സാവന്ത് പറയുന്നത്.

ആനന്ദവും സുരക്ഷയും

രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുമെന്നും രാഖി പറയുന്നു. ആനന്ദത്തേക്കാള്‍ സുരക്ഷയാണ് പ്രധാനം. ഭാഗ്യവശാല്‍ കോണ്ടം ഇവ രണ്ടും നല്‍കുന്നു.

ലൈംഗികത അറിയണം

ലൈംഗികതയെ കൂടുതല്‍ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും രാഖി സാവന്ത് പറഞ്ഞ് രാഖി ലൈംഗികതയെയും പ്രമോട്ട് ചെയ്യുന്നു

ആളുകള്‍ എന്ത് പറഞ്ഞാലും

രാജ്യത്തെ ലൈഗിംക രോഗങ്ങള്‍ കുറയുന്നതിന്റെ കോണ്ടത്തിന്റെ പ്രചാരണം സഹായിക്കും. താന്‍ ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് ആളുകള്‍ എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ല. പക്ഷേ, താനിതിനെ സാമൂഹ്യ പ്രവര്‍ത്തനമായി തന്നെ കാണുന്നുവെന്ന് രാഖി പറയുന്നു.

English summary
Rakhi Sawanth social commitment in condom advertisement

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X