For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‍റെ സ്വപ്‌നങ്ങളിലെ പുരുഷന്‍! അദ്ദേഹത്തെ വിവാഹം ചെയ്തുവെന്ന് രാഖി സാവന്ത്! ചിത്രങ്ങള്‍ വൈറല്‍!

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് രാഖി സാവന്ത്. ഐറ്റം നമ്പറുകളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ചും താരമെത്താറുണ്ട്. മുന്‍നിര നായികമാരില്‍ പലരും നോ പറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുക്കാനും താരം തയ്യാറാവാറുണ്ട്. വിവാദങ്ങള്‍ രാഖി സാവന്തിന്റെ കൂടപ്പിറപ്പാണ്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് രാഖിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. അക്കാര്യം സ്ഥിരീകരിച്ചെത്തിയിരിക്കുകയാണ് രാഖി സാവന്ത്. വിവാഹ വിശേഷങ്ങളെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊക്കെ താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മകളുടെ ചിത്രത്തിന് കീഴില്‍ വന്ന കമന്‍റ്! ഹൃദയം തകര്‍ന്നുപോയി! നടന്‍റെ വെളിപ്പെടുത്തല്‍ വൈറല്‍!

  സിനിമാലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കിയ കാര്യങ്ങളിലൊന്നായിരുന്നു രാഖി സാവന്തിന്‍രെ വിവാഹം. വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന കാര്യത്തെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാഖി വിവാഹിതയായിരിക്കുകയാണ് ഇപ്പോള്‍. 36 കാരനായ റിതേഷാണ് രാഖിയെ ജീവിതസഖിയാക്കിയത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതീവ രഹസ്യമായാണ് വിവാഹം നടത്തിയത്. ജൂലൈ 28നായിരുന്നു ഇരുവരും ഒരുമിച്ചത്.

  ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും രാഖി എത്തിയിരുന്നു. ബോളിവുഡില്‍ മാത്രമല്ല കന്നഡ, മറാത്തി, തെലുങ്ക്, തമിഴ് ഭാഷകളിലും രാഖി അഭിനയിച്ചിരുന്നു. ഹിന്ദി ബിഗ് ബോസ് ആദ്യ സീസണിലെ വിജയിയായിരുന്നു രാഖി സാവന്ത്. ഇതിന് പിന്നാലെയായാണ് രാഖീ കാ സ്വയംവറുമായി താരമെത്തിയത്. വിജയിയായ ഇലേഷ് പരുജന്‍വാലയുമായി താരത്തിന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആ വിവാഹം നടക്കാതെ പോവുകയായിരുന്നു. ഇതിന് പിന്നാലെയായി മറ്റൊരു വ്യക്തിയുമായി വിവാഹം നിശ്ചയിച്ചുവെങ്കിലും അതും നടക്കാതെ പോവുകയായിരുന്നു.

  രാഖിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ആരാണ് വരനെന്ന കാര്യത്തെക്കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയത്. തന്റെ ആരാധകനെയാണ് താന്‍ വിവാഹം ചെയ്തതെന്ന് താരം പറയുന്നു. പരസ്പരമുള്ള ഇഷ്ടമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. ദിവസനേ നൂറുകണക്കിന് പേരാണ് തനിക്ക് സന്ദേശം അയക്കാറുള്ളത്. ഒരുദിവസം വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നതിനിടയിലാണ് ആ സന്ദേശം വന്നത്. എന്തിനാണ് ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതെങ്ങനെ മനസ്സിലാക്കി എന്ന് ചോദിച്ചപ്പോള്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണെന്നും നിങ്ങളുടെ മനസ്സ് അറിയാനും തനിക്ക് കഴിയാറുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

  അദ്ദേഹം അത് പറഞ്ഞപ്പോള്‍ താനും മനസ്സിലാക്കിയിരുന്നു, ഇദ്ദേഹത്തെയായിരിക്കും താന്‍ വിവാഹം ചെയ്യുന്നതെന്ന്. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ലോകത്ത് തന്നെ ഏറ്റവും സന്തോഷമുള്ള സ്ത്രീയാണ് താനെന്നും രാഖി പറയുന്നു. തന്‍രെ സ്വപ്‌നങ്ങളിലെ പുരുഷനെയാണ് താന്‍ വിവാഹം ചെയ്തിരിക്കുന്നതെന്നും രാഖി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ്അദ്ദേഹം ആരാണെന്ന കാര്യത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിട്ടില്ല.

  വിവാഹത്തെക്കുറിച്ച് മാത്രമല്ല ഭാവിയിലെ കാര്യങ്ങളെക്കുറിച്ചും കൃത്യമായ പ്ലാനിംഗുണ്ട് താരത്തിന്. വിവാഹം രഹസ്യമാക്കി വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിവാഹിതരാവുകയാണെന്നറിഞ്ഞാല്‍ അവര്‍ക്ക് അവസരം ലഭിക്കില്ലെന്ന കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടുണ്ടെന്നും ദീപികയേയും പ്രിയങ്കയേയും പോലുള്ളവര്‍ക്ക് ഇത് പ്രശ്‌നമല്ലെന്നും തനിക്ക് ഇനി അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും താരം പറയുന്നു.

  ഹിന്ദു ആചാരത്തിലും ക്രിസ്തീയ ആചാരപ്രകാരവുമായാണ് വിവാഹം നടത്തിയത്. ഭര്‍ത്താവിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. 2020 ലേ തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടൂയെന്നും കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഫോട്ടോ ഷൂട്ട് നടത്താമെന്ന് റിതേഷ് പറഞ്ഞതായും താരം പറയുന്നു. അന്ന് മാത്രമേ താന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തൂയെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും രാഖി പറയുന്നു.

  നിമിഷനേരം കൊണ്ടാണ് രാഖി സാവന്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറുന്നത്. നവവധുവായെത്തിയപ്പോഴും തിളങ്ങുകയായിരുന്നു താരം. ഹിന്ദു രീതിയിലെ ചിത്രങ്ങളും ഗൗണ്‍ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകനായ ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ പോയതിന്റെ നിരാശ പങ്കുവെച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.

  English summary
  Rakhi Sawant Opens Up About Secret Marriage.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X