കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക് പോകുന്നു! രാഖി സാവന്തിന്റെ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

By Midhun Raj

ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാഖി സാവന്ത്. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി തിളങ്ങിയത്. ഏത് കാര്യമായാലും ഒന്നുനോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുളളത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കയറി ഇടപെടുന്ന സ്വഭാവം രാഖിക്കുണ്ടെന്ന് ബോളിവുഡിലെ മിക്ക താരങ്ങളും കുറ്റംപറയാറുണ്ട്.

rakhi sawant,

രാഖി സാവന്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരിക്കുകയാണ്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന് കുറിച്ചാണ് ഒരു ട്രോള്‍ വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട രാജ്യം വിറങ്ങലിച്ച്‌ നില്‍ക്കുന്ന സമയത്താണ് നടിയുടെ വീഡിയോ വന്നിരിക്കുന്നത്.

ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുളളിലിരിക്കുന്ന വീഡിയോ ആണ് രാഖി പങ്കുവെച്ചിരിക്കുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച നടി തുടര്‍ന്ന് അവരെല്ലാം യോദ്ധാക്കളാണെന്നും അവര്‍ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു. ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വീഡിയോയില്‍ നടി പറയുന്നു. അതേസമയം വീഡിയോ വന്നതിന് പിന്നാലെ രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X