പെട്ടെന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല, സ്വകാര്യ ജീവിതം പരസ്യമാക്കുന്നില്ലെന്നും രാകുൽ പ്രീത് സിംഗ്
ബോളിവുഡ് സുന്ദരി രാകുല്‍ പ്രീത് സിംഗ് പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് പുറംലോകം അറിയുന്നത്. ബോളിവുഡ് നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയുമായിട്ടാണ് രാകുല്‍പ്രീത് ഇഷ്ടത്തിലായത്. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ പേജില്‍ ജാക്കി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഇതോടെ താരങ്ങളുടെ പ്രണയകഥ ആരാധകരും ഏറ്റെടുത്തു. അന്ന് മുതല്‍ രാകുലും ജാക്കിയും ഉടനെ വിവാഹിതരാവുമോ എന്ന ചോദ്യം ഉയര്‍ന്ന് വരികയായിരുന്നു.
വീണ്ടും മാധ്യമങ്ങളില്‍ നിറയെ രാകുലിന്റെ വിവാഹ വാര്‍ത്തകള്‍ നിറഞ്ഞതോടെ വിഷയത്തില്‍ പ്രതികരിച്ച് നടി രംഗത്ത് വന്നു. അടുത്തിടെ നടി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. പ്രണയം തുറന്ന് പറഞ്ഞതോട് കൂടി വിവാഹം ഉടനെ ഉണ്ടാവുമോ എന്നായിരുന്നു അവതാരകന്‍ രാകുലിനോട് ചോദിച്ചത്. ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് നടിയിപ്പോള്‍ പറഞ്ഞിരിക്കുന്നത്.

വിവാഹമെന്നൊന്ന് സംഭവിക്കുമ്പോള്‍ മറ്റേതൊരു കാര്യവും പറയുന്നത് പോലെ അതും പറയാം. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് അല്ല താന്‍ ചിന്തിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതിനാല്‍ തന്റെ കരിയറിന് തന്നെയാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഒരു സെലിബ്രിറ്റിയായ വ്യക്തിയുടെ ജീവിതം എപ്പോഴും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാണ് എന്നതിനെ കുറിച്ച് കൂടി രകുല്‍ പ്രീത് പറഞ്ഞിരുന്നു. അത് പൊതു വ്യക്തിത്വത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്. എന്നിരുന്നാലും അത്തരം ചൂഴ്ന്നുള്ള പരിശോനകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കാന്‍ താന്‍ അനുവദിയ്ക്കില്ലെന്ന് നടി വ്യക്തമാക്കുന്നു.

തന്നെ സംബന്ധിച്ചടത്തോളം ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നത് തന്റെ ജോലി മാത്രമാണ്. ക്യാമറയ്ക്ക് പിന്നില്‍ തന്റെ സ്വകാര്യ ജീവിതമാണ് എന്നതില്‍ വിശ്വസിക്കുന്ന ആളാണ്. തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വെക്കാനാണ് ഇഷ്‌പ്പെടുന്നതെന്നും രാകുല്‍ പറയുന്നു. അതേ സമയം എന്നെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമേ സ്വീകരിക്കാറുള്ളൂ. അല്ലാത്തതിനൊന്നും ചെവി കൊടുക്കാറില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. അങ്ങനെ എങ്കില്‍ പിന്നെ എന്തിനാണ് പ്രണയജീവിതത്തെ കുറിച്ച് പരസ്യമായി പറഞ്ഞതെന്ന ചോദ്യത്തിനോടും നടി പ്രതികരിച്ചു.

ജാക്കിയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താന്‍ കാരണം അത് അത്രത്തോളം മനോഹരമാണെന്ന് കരുതിയത് കൊണ്ടാണ്. അതിനെ കുറിച്ച് എല്ലാവരും അറിയണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും രാകുല്‍ പറയുന്നു. ഒക്ടോബര്‍ പത്തിനായിരുന്നു രാകുല്‍ പ്രീത് സിംഗ് തന്റെ ജന്മദിനം ആഘോഷിച്ചത്. പ്രിയതമയുടെ ജന്മദിനത്തില്‍ ഹൃദയം കവരുന്നൊരു കുറിപ്പുമായിട്ടാണ് ജാക്കി എത്തിയത്. പിന്നാലെ ജാക്കിയ്ക്ക് നന്ദി രേഖപ്പെടുത്തി, തന്റെ സ്‌നേഹം കൂടി പറഞ്ഞാണ് നടിയും വന്നത്. ഇതോടെ താരങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
ഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെ
Recommended Video

പ്രണയം പരസ്യപ്പെടുത്തിയതോടെ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നും വാര്‍ത്ത എത്തി. രണ്ടാളും വിവാഹത്തിനുള്ള മുന്നൊരുക്കം തുടങ്ങിയെന്ന പ്രചരണങ്ങളാണ് സത്യമല്ലെന്ന് നടിയിപ്പോള്‍ വ്യക്തമാക്കിയത്. അതേ സമയം ജാക്കിയും രാകുലും വിവാഹം കഴിച്ചാലും വേര്‍പിരിയുമെന്ന മുന്നറിയിപ്പുമായി പ്രശസ്തനായൊരു ജ്യോത്സന്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും ഗ്രഹനിലകള്‍ വിവാഹത്തിന് അനുയോജ്യമല്ലെന്നാണ് ജ്യോത്സന്റെ പ്രവചനം. ഇരുവരും വിവാഹനിശ്ചയം നടത്താന്‍ പദ്ധതിയിട്ടാലും അത് മുടങ്ങി പോവുമെന്നും ഇനി അതും മറികടന്ന് രണ്ടാളും വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും ജ്യോത്സന്‍ പ്രവചിച്ചിരുന്നു. ഒരു നിയമപ്രശ്നത്തിന്റെ പേരില്‍ രാകുല്‍ ജയിലില്‍ പോവേണ്ടതായി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











