മിയ മാല്‍കോവയെ കാത്തിരുന്നവര്‍ക്ക് സന്തോഷിക്കാം; ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ഉടൻ വരുന്നു!!
സിനിമകളുടെ പേരില്‍ ഇന്ത്യയില്‍ വന്‍ പ്രക്ഷേഭമാണ് നടക്കുന്നത്, സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവത് വലിയ പ്രതിസന്ധി നേരിട്ടതിന് ശേഷം ജനുവരി 25 ന് റിലീസിനെത്തുകയാണ്. അതിനിടെ രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലെത്തുന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അമേരിക്കന്‍ പോണ്‍ സ്റ്റാറായിരുന്ന മിയ മാല്‍കോവ നായികയാവുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറാണ് വിവാദക്കാറ്റ് ഉണ്ടാക്കിയത്. സെക്‌സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരില്‍ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്
രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്. സെക്‌സിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയ്‌ക്കെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ.

റിലീസിനെത്തുന്നു...
തന്റെ സിനിമ റിലീസിനെത്തുന്ന കാര്യം രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്ത് വരുമെന്നാണ് സംവിധായകന്‍ പറയുന്നത്.

മിയ മാല്‍കോവയുടെ സിനിമ
അമേരിക്കന്‍ പോണ്‍ സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിലെ നായികയായി അഭിനയിക്കുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യയിലെത്തുന്ന പോണ്‍ സ്റ്റാര്‍ എന്ന ബഹുമതി തനിക്ക് കിട്ടിയതിന് നടി നന്ദി പറഞ്ഞ് എത്തിയിരുന്നു.

ട്രെയിലര്‍ പുറത്ത്
നടി പൂര്‍ണ നഗ്നയായ പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്നത്. പിന്നാലെ എത്തിയ ട്രെയിലറില്‍ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് പറയുന്നത്. ഇതാണ് വിവാദമായി മാറിയത്.

സ്ത്രീ സംഘടനകള്‍..
സെക്‌സില്‍ ദൈവത്തിനും ലൈംഗികതയ്ക്കും തമ്മില്‍ എന്താണ് ബന്ധമുള്ളതെന്നാണ് വനിതാ സംഘടനകള്‍ ചോദിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംവിധായകന്റെ കോലം കത്തിച്ചും മറ്റുമാണ് സംഘടന പ്രതിഷേധം ആരംഭിച്ചത്.


Click it and Unblock the Notifications











