പ്രഖ്യാപനത്തിന് പിന്നാലെയായി ആ സിനിമ താന്‍ ചെയ്യുന്നില്ലെന്ന് രാംഗോപാല്‍ വര്‍മ്മ! കാരണം വിചിത്രമാണ്!
ബോളിവുഡ് സിനിമയിലെ സംവിധായകരിലൊരാളായ രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടാറുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമാവിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. സിനിമയ്ക്ക് പുറമെ മറ്റ് വിഷയങ്ങളില്‍ തന്റെ അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കാറുണ്ട്. പുതിയ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ദീപാവലി ദിനത്തിലായിരുന്നു തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ട്രെയിലര്‍ തരംഗമായി മാറിയത്. അജ്മല്‍ അമീര്‍, ബ്രഹ്മാനന്ദന്‍, അലി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതിന്് പിന്നാലെയായാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

മെഗാഫാമില എന്നാണ് ചിത്രത്തിന് പേരിട്ടതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം എത്തിയത്. ഈ പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം ഈ സിനിമ താന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. 39 കുട്ടികളുള്ള ഒരു പുരുഷനെക്കുറിച്ച് പറയുന്ന സിനിമയാണ് മെഗാഫാമിലി. എന്നാല്‍ വളരെയധികം കുട്ടികളുള്ളതിനാല്‍ കുട്ടികളുടെ സിനിമ നിര്‍മ്മിക്കുന്നതില്‍ താന്‍ നല്ലവനല്ലെന്നും അതിനാല്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്നും പറഞ്ഞായിരുന്നു രണ്ടാമത്തെ ട്വീറ്റ്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍.
ബ്യൂട്ടിഫുള്‍ സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചായിരുന്നു അദ്ദേഹം നേരത്തെ എത്തിയത്. ആര്‍ജിവിയുടെ തന്നെ സിനിമയായ രംഗീലയുടെ രണ്ടാം ഭാഗമാണ് ബ്യൂട്ടിഫുള്‍. തന്നേക്കാളും നന്നായി നല്ലപാതിയെ നോക്കുന്ന, മനോഹരമായി ജീവിതം ആസ്വദിക്കുന്നയാളുടെ കഥയുമായാണ് ചിത്രമെത്തുന്നത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്നും അദ്ദേഹം കുറിച്ചിരുന്നു.


Click it and Unblock the Notifications











