തനിക്കൊപ്പം ബിഗ് ബോസിൽ പുരുഷന്മാർ വേണ്ട, 15 സ്ത്രീകൾ മതി, സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു

വിവാദ പ്രസ്താവനയിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ. ഇപ്പോഴിത സംവിധായകന്റെ ബിഗ് ബോസ് പരാമർശം വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഈ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ ബിഗ് ബോസ് എൻട്രിയെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഷോയിലേയ്ക്ക് പോകുന്നുണ്ടോ എന്നായിരുന്നു ചോദ്യം. സംവിധായകന്റെ മറുപടി വിവാദമായിരിക്കുകയാണ്.

biggboss

ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകൻ തയ്യാറാണ് എന്നാണ് സംവിധായകൻ മറുപടിയായി പറഞ്ഞത്. എന്നാൽ ഒരു കണ്ടീഷനുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...ഞാൻ ബിഗ് ബോസ് ഹൗസിലേയ്ക്ക് പോകാൻ തയ്യാറാണ്. എന്നാൽ ഒരു നിബന്ധനയുണ്ട്. ബാക്കി 15 മത്സരാർഥികളും സത്രീകളായിരിക്കണം. പുരുഷന്മാർ പാടില്ല. സംവിധായകന്റെ വാക്കുകൾ വിവാദമായിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപ് പുതിയ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം ആസ്‍പദമാക്കിയാണ് രാം ഗോപാല്‍ വര്‍മയുടെ സിനിമ. സംവിധായകൻ തന്നെയാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയത്. സിനിമ സംഘടന സംവിധായകന് വിലക്കേർപ്പെടുത്തിയതിന് പിന്നാലൊണ് പുതിയ സിനിമാ പ്രഖ്യാപനം.

അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് രാം ഗോപാൽ വർമ്മയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള 1.25 കോടിയോളം സംബന്ധിച്ച് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും സംഘടന പറയുന്നു. ഇനി രാം ഗോപാല്‍ വര്‍മയുമായി പ്രവര്‍ത്തിക്കില്ല. മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് പ്രതിനിധികള്‍ അറിയിച്ചു.

More from Filmibeat

Read more about: ram gopal varma bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X