»   »  ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നു?ചിത്രത്തിലെ നായിക ആര്? സംവിധായകൻ അത് വെളിപ്പെടുത്തുന്നു...

ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നു?ചിത്രത്തിലെ നായിക ആര്? സംവിധായകൻ അത് വെളിപ്പെടുത്തുന്നു...

Written By:
Subscribe to Filmibeat Malayalam

അന്തരിച്ച ബോളിവുഡ് താരറാണി ശ്രീദേവിയും സംവിധായകൻ രാം ഗോപാൽ വർമ്മയുടെ തമ്മിലുളള സൗഹൃദം ബോളിവുഡിൽ പാട്ടാണ്. ശ്രീദേവിയുടെ മരണത്തിനു ശേഷം അദ്ദേഹം എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. അതിലെ ഒരേ വരികളിൽ നിന്നു തന്നെ ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും മനസിലാകാൻ സാധിക്കും

sridevi

താരത്തിന്റെ വിയോഗത്തിനു ശേഷം സംവിധായകൻ രാംഗോപാൽ വർമ്മ ശ്രീദേവിയെ കുറിച്ചു ബയോപിക് ചിത്രം ഒരുക്കുന്നു എന്നു വാർത്തകൾ പ്രചരിച്ചിരുന്നു. സംവിധായകനും ശ്രീദേവിയും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലുള്ള വാർത്തയ്ക്ക് ആധാരം. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായപ്പോൾ ഇതിനു മറുപടിയുമായി രം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വാർത്ത നിഷേധിച്ചു

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും ഇദ്ദേഹം നിഷേധിച്ചിട്ടുണ്ട്. പ്രചരിക്കുന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും ശ്രീദേവിയെ കുറിച്ചു ബയോപിക് ചിത്രം ഒരുക്കുന്നില്ലെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചിന്തിക്കുന്നത് തന്നെ മണ്ടത്തരം

ശ്രീദേവിയെ കുറിച്ച് സിനിമ ചെയ്യാൻ ഒരുങ്ങുന്നത് തന്നെ മണ്ടത്തരമാണെന്നാണ് രാം ഗോപാൽ വർമ്മയുടെ പക്ഷം. അതിനു കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീദേവിയെ എന്ന നടിയ്ക്ക് ജീവൻ നൽകാൻ കഴിവുള്ള നടിമാരെന്നും തന്നെ സിനിമ ലോകത്ത് ഇല്ല.

സൗഹൃദം

ശ്രീദേവിയും രാം ഗോപൽ വർമ്മയുടെ അടുത്ത സുഹൃത്തുക്കളാണ്. ശ്രീദേവിയുടെ വിയോഗത്തെ തുടർന്ന് രാംഗോപാൽ വർമ്മ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ഹൃദയ സ്പർശിയായിരുന്നു. ശ്രീദേവിയുമായി അടുത്ത ബന്ധമാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തു നിന്നു കണ്ടറിഞ്ഞു

ശ്രീദേവിയുടെ ജീവിതം അടുത്തു നിന്ന് കണ്ടറിഞ്ഞ വ്യക്തിയാണ് താനെന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ കുടുംബവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നു രാം ഗോപാൽ വർമ്മ പറഞ്ഞു.

പ്രായമാകുന്നത് പേടി

ശ്രീദേവി ജീവിതത്തിൽ ഏറ്റവു ഭയപ്പെട്ടിരുന്നത് പ്രായമാകുന്നതിനെയായിരുന്നു. സൗന്ദര്യം നിലനിർത്താനായി വർഷങ്ങളായി അവർ കോസ്റ്റ്മെറ്റിക്സ് സർജറികൾ നടത്തിയിരുന്നു. ക്യാമറയ്കക് മുന്നിൽ മാത്രമല്ല യഥാർഥ ശ്രീദേവിയെ മറയ്ക്കാൻ അവർ മാനസികമായി മേക്ക് അപ്പ് ചെയ്തിരുന്നു. തനിയ്ക്ക് എന്ത് സംഭവിക്കുന്നും എന്ന് മറ്റുള്ളവർ അറിയുമോ എന്നും അവർ ഭയപ്പെട്ടിരുന്നു

ജീവിതത്തിൽ വൻ വെല്ലുവിളികൾ നേരിട്ടു, വഞ്ചിക്കപ്പെട്ടു, ഇതാണ് ആരും കാണാത്ത ശ്രീദേവി

പ്രേമത്തിലെ സെലിൻ വീണ്ടും മലയാളത്തിലേയ്ക്ക്! ഇക്കുറി അഡ്വഞ്ചേഴ്‌സ് ടീമിനൊപ്പം; ഇബിലിസ്

ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

English summary
Ram Gopal Varma to make a movie on the life of Sridevi?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam