മിയ മാല്‍കോവയുടെ സെക്സ് ആൻഡ് ട്രൂത്തിനെ കൈയൊഴിഞ്ഞ് രാം ഗോപാല്‍ വര്‍മ്മ, സിനിമയ്ക്ക് അവകാശികളില്ലേ??
ഇന്ത്യക്കാരെ ഒന്നടങ്കം രോമാഞ്ചം കൊള്ളിച്ചായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ സിനിമ പുറത്ത് വന്നത്. അമേരിക്കന്‍ പോണ്‍ സിനിമകളിലെ നായികയായ മിയ മാല്‍കോവയായിരുന്നു സിനിമയില്‍ നായികയായി അഭിനയിച്ചിരുന്നത്. ഇതാണ് സിനിമയെ കൂടുതല്‍ പ്രശസ്തമാക്കിയിരുന്നത്.
ലൈംഗികതയുടെ അതിപ്രസരവുമായെത്തിയ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമ വലിയ വിവാദങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്. രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമ എന്ന പേരിലായിരുന്നു സിനിമ പുറത്ത വന്നത്. എന്നാല്‍ ആ സിനിമ തന്റേതല്ലെന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്.

എന്റെ സിനിമ അല്ല
രാം ഗോപാല്‍ വര്‍മ്മയുടെ സിനിമ എന്നാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ സിനിമ തന്റേതല്ലെന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. ഹൈദരാബാദ് പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം ആര്‍ജിവി വെളിപ്പെടുത്തിയിരിക്കുന്നത്.

വിവാദ സിനിമ
അമേരിക്കന്‍ പോണ്‍ താരം മിയ മാല്‍കോവ നായികയായി അഭിനയിച്ച സിനിമ ലൈംഗികതയുടെ അതിപ്രസരവുമായിട്ടായിരുന്നു എത്തിയത്. ഇതോടെ സിനിമയ്‌ക്കെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ സിനിമ ഇന്റര്‍നെറ്റിലൂടെ പുറത്ത് എത്തിയിരുന്നു.

വനിതാ സംഘടനയുടെ പരാതി
സിനിമയില്‍ അശ്ലീല രംഗങ്ങളുണ്ടെന്ന് ചൂണ്ടി കാണിച്ച് വനിതാ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാം ഗോപാല്‍ വര്‍മ്മയെ ഹൈദരാബാദ് പോലീസ് സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ശേഷം അദ്ദേഹത്തിന്റെ ലാപ്‌ടോപ് വിശദമായ പരിശോധനയ്ക്ക് വേണ്ടി പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്.

ആശയം മാത്രമെ നല്‍കിയുള്ളു
സിനിമ സംവിധാനം ചെയ്തതോ അത് നിര്‍മ്മിച്ചതോ താനല്ല. താന്‍ സിനിമയ്ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശം നല്‍കുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. സിനിമ യുകെ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുമാണ് ചിത്രീകരിച്ചതെന്നും ആര്‍ജിവി വ്യക്തമാക്കിയിരുന്നു.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്
ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരിലെത്തിയ സിനിമ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് പറഞ്ഞിരുന്നത്. ലൈംഗികതയ്ക്ക് പ്രധാന്യം നല്‍കിയായിരുന്നു സിനിമയുടെ നിര്‍മാണം.

റിലീസിനെത്തി
സംവിധായകനും സിനിമയ്്ക്കും എതിരായി പരാതി വന്നിരുന്നെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 9 മണിയ്‌ക്കെത്തുമെന്ന പറഞ്ഞ സിനിമ കൃത്യം അതേ സമയത്ത് തന്നെ എത്തിയുന്നു.

ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി
സിനിമ ഇന്റര്‍നെറ്റിലെത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ ലക്ഷക്കണക്കിനാളുകളാണ് ഒന്നിച്ച് സിനിമ കാണാന്‍ ഇന്റര്‍നെറ്റിലെത്തിയത്. ഇതോയെ സെര്‍വര്‍ ക്രാഷ് ആവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











