twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അശ്ലീലമാണെങ്കില്‍ ഇത്രയും പ്രതികരണം കിട്ടുമോ? വാക്ക് പാലിച്ച് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്ത്!!

    |

    രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. വനിതാ സംഘടനകള്‍ പ്രതീഷേധവുമായി വന്നപ്പോള്‍ സിനിമ കാണാന്‍ കാത്തിരുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. മുമ്പ് പറഞ്ഞിരുന്നത് പോലെ ഇന്റര്‍നെറ്റിലൂടെ ഇന്ന് രാവിലെ 9 മണിയ്ക്കാണ് സിനിമ പുറത്ത് വന്നത്.

    വോൾട്ടേജ് കുറവാണ്, ഇക്കയെ കളിത്തോക്കാക്കി തട്ടിക്കൂട്ടിയ സ്ട്രീറ്റ് ലൈറ്റ്‌സിന്... ശൈലന്റെ റിവ്യൂ!വോൾട്ടേജ് കുറവാണ്, ഇക്കയെ കളിത്തോക്കാക്കി തട്ടിക്കൂട്ടിയ സ്ട്രീറ്റ് ലൈറ്റ്‌സിന്... ശൈലന്റെ റിവ്യൂ!

    സിനിമ പുറത്തെക്കുന്നതിന് കഴിഞ്ഞ ദിവസം സംവിധായകനെതിരെയും കേസ് വന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയിലും സിനിമ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഒന്നിച്ച് സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ക്രാഷ് ആയിരിക്കുകയാണ്.

      വാക്ക് പാലിച്ച് സംവിധായകന്‍

    വാക്ക് പാലിച്ച് സംവിധായകന്‍

    ലൈംഗികതയുടെ അതിപ്രസരവുമായെത്തിയ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഒടുവില്‍ സംവിധായകന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്.

     സിനിമ എത്തി

    സിനിമ എത്തി

    റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 9 മണിയ്‌ക്കെത്തുമെന്ന പറഞ്ഞ സിനിമ കൃത്യം അതേ സമയത്ത് തന്നെ എത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ഒന്നിച്ച് സിനിമ കാണാന്‍ ഇന്റര്‍നെറ്റിലെത്തിയത്. ഇതോയെ സെര്‍വര്‍ ക്രാഷ് ആവുകയും ചെയ്തിരുന്നു.

    ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്

    ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്

    ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് പറയുന്നത്.

    വനിതാ സംഘടനകള്‍

    വനിതാ സംഘടനകള്‍

    സെക്‌സിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയ്‌ക്കെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ സിനിമ റിലീസിനെത്തിച്ചിരിക്കുയാണ് രാം ഗോപാല്‍ വര്‍മ്മ.

    നായികയായി മിയ മാല്‍കോവ

    നായികയായി മിയ മാല്‍കോവ

    അമേരിക്കന്‍ പോണ്‍ സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിലെ നായികയായി അഭിനയിക്കുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യയിലെത്തുന്ന പോണ്‍ സ്റ്റാര്‍ എന്ന ബഹുമതി തനിക്ക് കിട്ടിയ് നടി കൂടിയാണ് മിയ മാല്‍കോവ.

     ഹിറ്റായ ട്രെയിലര്‍

    ഹിറ്റായ ട്രെയിലര്‍


    നടി പൂര്‍ണ നഗ്‌നയായ പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്നത്. പിന്നാലെ എത്തിയ ട്രെയിലറില്‍ അതിലും ഹിറ്റായിരുന്നു. സിനിമ പങ്കുവെച്ചതിനൊപ്പം മിയ പൂര്‍ണമായും നഗ്നയായി ഇരിക്കുന്ന ചിത്രങ്ങളും സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.

    English summary
    Ram Gopal Varma Releases God Sex And Truth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X