twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയലളിതയെ കാണാമല്ലോ എന്നോര്‍ത്തു മാത്രമാണ് അന്നവിടെ പോയത്‌ ; രാംഗോപാല്‍ വര്‍മ്മ

    താന്‍ പൊതുവെ അവാര്‍ഡു ചടങ്ങുകള്‍ക്കു പങ്കെടുക്കാറുളള ആളല്ലെന്നാണ് രാം ഗോപാല്‍ വര്‍്മ്മ പറയുന്നത്.

    By Pratheeksha
    |

    സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുളളവരുള്‍പ്പെടെ ഒട്ടേറെ പേര്‍ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് .സംവിധായകന്‍ രാംഗോപല്‍ വര്‍മ്മയ്ക്കുമുണ്ട് തമിഴകത്തിന്റെ അമ്മയെ കുറിച്ച് അത്തരത്തിലുളള ഒരു ഓര്‍മ്മ.

    ട്വിറ്ററിലാണ് ജയലളിതയെ കുറിച്ചുള്ള ഒരു ഓര്‍മ്മ രാംഗോപാല്‍ വര്‍മ്മ പങ്കുവച്ചത്.

    പൊതുവെ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പങ്കെടുക്കാറില്ല

    പൊതുവെ അവാര്‍ഡ് ചടങ്ങുകള്‍ക്ക് പങ്കെടുക്കാറില്ല

    താന്‍ പൊതുവെ അവാര്‍ഡു ചടങ്ങുകള്‍ക്കു പങ്കെടുക്കാറുളള ആളല്ലെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

    1991 ലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്

    1991 ലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്

    1991 ല്‍ ഒരു അവാര്‍ഡ് ദാനചടങ്ങിനു പങ്കെടുത്തത് ജയലളിതയെത്തുമെന്നറിഞ്ഞിട്ടായിരുന്നെന്ന് വര്‍മ്മ പറയുന്നു. ക്ഷണ ക്ഷണം എന്ന ചിത്രത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്
    അന്ന് ജയലളിതയില്‍ നിന്നേറ്റുവാങ്ങി. ആ നിമിഷം തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്നു രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു.

    ബ്യൂട്ടി+ഗ്രേസ്+ഡിഗ്നിററി

    ബ്യൂട്ടി+ഗ്രേസ്+ഡിഗ്നിററി

    സൗന്ദര്യവും പ്രസാദാത്മകതയും മഹത്വവും ഒത്തു ചേരുന്നു എന്ന കാപ്ഷനോടെയാണ് ജയലളിതയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം വര്‍മ്മ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്.

    ജയലളിതയില്ലാത്ത തമിഴ് നാട്

    ജയലളിതയില്ലാത്ത തമിഴ് നാട്

    ജയലളിതയില്ലാത്ത തമിഴ് നാടിനെ കുറിച്ച് തനിക്കോര്‍ക്കാന്‍ കഴിയുന്നില്ലെന്നും തമിഴ് നാടിന്റെ ഉരുക്കുവനിതയെയാണ് നഷ്ടപ്പെട്ടതെന്നും സംവിധായകന്‍ പറഞ്ഞു

    English summary
    Film-maker Ram Gopal Varma revealed that he attended an award show in 1991 just because CM Jayalalithaa was the one who would be on stage giving him the Best Director Award for Kshana Kshanam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X