'ജയ് ഹോ' ഒറിജിനല്‍ ട്രാക്ക് റഹ്‌മാന്റേതല്ല; ചെയ്തത് മറ്റൊരു സിനിമയ്ക്ക് വേണ്ടി: രാം ഗോപാല്‍ വര്‍മ
ഓസ്‌കര്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രമാണ് സ്ലം ഡോഗ് മില്യണയര്‍. ചിത്രത്തിലെ ജയ് ഹോ എന്ന ഗാനത്തിന്റെ മ്യൂസിക്കിന് എ ആര്‍ റഹ്‌മാനാണ് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ജയ് ഹോ എന്ന ഗാനത്തിന്റെ മ്യൂസിക് ചെയ്തത് റഹ്‌മാന്‍ അല്ലെന്നും അതിന്റെ ഒറിജിനല്‍ മ്യൂസിക് ചെയ്തത് സുഖ്‌വീന്ദര്‍ സിംഗ് ആണെന്നും തുറന്നു പറയുകയാണ് സംവിധായകനായ രാം ഗോപാല്‍ വര്‍മ.
ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ ഇത് പറയുന്നത്. സുഭാഷ് ഘായ് യുവരാജ് എന്ന സിനിമ ചെയ്യുന്നുണ്ടായിരുന്നു. ആ ചിത്രത്തിന് ഒരു പാട്ട് വേണമായിരുന്നു അതിന് വേണ്ടിയാണ് റഹ്‌മാനെ സമീപിച്ചത്. ആ സമയത്ത് റഹ്‌മാന്‍ ലണ്ടനിലായിരുന്നു. ട്രാക്ക് നോക്കാനായി റഹ്‌മാന്‍ ചെന്നൈയ്ക്ക് പോകുന്ന വഴി ബോബെയിലിറങ്ങി.

അങ്ങനെ സുഖ്‌വീന്ദര്‍ സിംഗിനെ സ്റ്റുഡിയോയില്‍ വെച്ച് കണ്ടു. സുഖ് വീന്ദറിനോടാണ് റഹ്‌മാന്‍ പാട്ട് ഉണ്ടാക്കാന്‍ പറഞ്ഞത്. സുഖ്‌വീന്ദര്‍ ഒരു മ്യൂസിക്ക് ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ സുഖ്‌വീന്ദറിനോട് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, റഹ്‌മാന്‍ പറഞ്ഞു എന്നോട് നിങ്ങള്‍ക്ക് വേണ്ടി ഒരു മ്യൂസിക് ഉണ്ടാക്കാന്‍ എന്ന് പറഞ്ഞു.
താന്‍ പ്രഷര്‍ ചെയ്തിട്ടാണ് റഹ്‌മാന്‍ മറ്റൊരാളെക്കൊണ്ട് പാട്ടുണ്ടാക്കിക്കുന്നതെന്ന് വിചാരിച്ചിട്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. റഹ്‌മാന്‍ വന്ന സമയത്ത് ഈ മ്യൂസിക് പ്ലേ ചെയ്യാന്‍ അദ്ദേഹം സുഖ്‌വീന്ദറിനോട് പറഞ്ഞു. ആ സമയത്ത് സുഭാഷ് ഘായ് റഹ്‌മാനോട് ദേഷ്യപ്പെട്ടു. നിങ്ങള്‍ക്ക് ഞാന്‍ കോടികള്‍ പണം തന്നിട്ട് എനിക്ക് പാട്ടുണ്ടാക്കാന്‍ നിങ്ങള്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയാണോ എന്ന്.
എനിക്ക് പാട്ടുണ്ടാക്കണമെങ്കില്‍ ഞാന്‍ സുഖ്‌വീന്ദറിനോട് പറയും. നിങ്ങള്‍ എന്തിനാണ് അയാളോട് പാട്ടുണ്ടാക്കാന്‍ പറയുന്നതെന്നും സുഭാഷ് ഘായ് ചോദിച്ചു. എന്നാല്‍ അതിന് റഹ്‌മാന്‍ പറഞ്ഞ ഉത്തരമാണ് തന്നെ ഞെട്ടിച്ചതെന്ന് റാം ഗോപാല്‍ വര്‍മ പറയുന്നു. ജീവിതത്തില്‍ ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മികച്ച ഉത്തരമായിരുന്നു അതെന്നും റാം ഗോപാല്‍ പറഞ്ഞു.
സര്‍ നിങ്ങള്‍ എന്റെ പേരിനാണ് പണം തരുന്നത്. എന്റെ പാട്ടിനല്ല. ഞാന്‍ അത് പറഞ്ഞ് ചെയ്യിക്കുന്നുണ്ടെങ്കില്‍ അത് എന്റേതാണ്. ഇത് നിങ്ങള്‍ ഇപ്പോള്‍ ഇവിടെ ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ നിങ്ങള്‍ എങ്ങനെയാണ് അത് അറിയുക? ചിലപ്പോള്‍ എന്റെ ഡ്രൈവര്‍ ആയിരിക്കും മ്യൂസിക്ക് ചെയ്തിരിക്കുക. എന്തായാലും, ഇത് തന്റെതാണ് എന്നാണ് റഹ്‌മാന്‍ പറഞ്ഞത്.
മാത്രമല്ല, റഹ്‌മാന്‍ അത് പരസ്യമായി സമ്മതിച്ചിട്ടുമുണ്ട്. ചൈയ്യ ചൈയ്യ എന്ന ഗാനത്തിന്റേയും ഒറിജിനല്‍ മ്യൂസിക് സുഖ് വീന്ദര്‍ ആണെന്നും റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയാം. അല്ലാതെ ഇതിന്റെ ഉറവിടം എവിടെയാണെന്നോ എന്താണെന്നോ നിങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും റ്ഹമാന്‍ അന്ന് പറഞ്ഞു.

അങ്ങനെ റഹ്‌മാന്‍ ചെന്നൈയില്‍ പോയി. ആ ട്രാക്ക് ഇഷ്ടപ്പെട്ടുവെന്നും അത് തനിക്ക് അയക്കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് സുഖ്‌വീന്ദറിന് ഒരു ചെക്ക് വന്നു. ആ മ്യൂസിക് മറ്റൊരു സിനിമയ്ക്ക് വിറ്റു എന്ന് പറഞ്ഞുകൊണ്ടാണ്. ആ പാട്ട് ജയ്‌ഹോ എന്ന ഗാനമാണ്. സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയ്ക്കാണ് ആ മ്യൂസിക് വിറ്റത്. പക്ഷെ റഹ്‌മാന്‍ അത് പരസ്യമായി തന്നെ അംഗീകരിച്ചിട്ടുണ്ട്.
ഒരിക്കല്‍ സുഖ് വീന്ദര്‍ തന്നെ എന്നോട് പറഞ്ഞു, ഒരു ഡയറക്ടര്‍ നടന്റെയും ക്യാമറയുടെയും സഹായത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന പോലെ ഒരു മ്യൂസിക് ഡയരക്ടര്‍ നമ്മുടെ അടുത്ത് നിന്നും ഓരോ കാര്യങ്ങള്‍ സ്വീകരിക്കും. ഒറിജിനല്‍ ട്രാക്ക് തന്റേതാണെങ്കിലും അതിന്റെ മുഴുവന്‍ പാട്ട് തന്റേതാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും സുഖ് വീന്ദര്‍ പറഞ്ഞതായി രാം ഗോപാല്‍ വര്‍മ പറഞ്ഞു.


Click it and Unblock the Notifications











